അനുഷ്കയോടുളള പ്രണയം വിരാട് കോഹ്‌ലി പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. വിവാഹ നിശ്ചയത്തിലും കോഹ്‌ലി തന്റെ പ്രിയതമ അനുഷ്കയോടുളള പ്രണയം പ്രകടിപ്പിച്ചു. ഇറ്റലിയിലെ മിലാനിലായിരുന്നു കോഹ്‌ലിയുടെയും അനുഷ്കയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. സബ്യാസാച്ചി മുഖർജി ഡിസൈൻ ചെയ്ത റെഡ് വെൽവെറ്റ് സാരിയാണ് വിവാഹ നിശ്ചയത്തിന് അനുഷ്ക ധരിച്ചത്.

കോഹ്‌ലിയാണ് ആദ്യം മോതിരം അണിയിച്ചത്. അതിനുശേഷം അനുഷ്ക മോതിരം അണിയിച്ചു. അനുഷ്ക മോതിരം അണിയിച്ചതോടെ കോഹ്‌ലി സ്നേഹത്താൽ അനുഷ്കയുടെ കവിളിൽ ചുംബിച്ചു. അനുഷ്കയെ ആലിംഗനം ചെയ്തു. പരസ്പരം മോതിരം കൈമാറിക്കഴിഞ്ഞപ്പോൾ കോഹ്‌ലിയുടെ മുഖത്തുണ്ടായ സന്തോഷം വാക്കുകൾക്ക് അതീതമാണ്. അനുഷ്കയുടെ കൈകൾ തന്റെ കൈയ്യോട് ചേർത്തുവച്ച് കോഹ്‌ലി ഏറെനേരം ഇരുന്നു.

ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽവച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു കോഹ്‌ല-അനുഷ്ക വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

#anushka #anushkasharma #viratkohli #bollywood #انوشكا_شارما #فيرات #بوليوود

A post shared by Bollyholi (@bollyholi) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ