ആരാധകര്‍ ഏറെ ആഘോഷിച്ചതാണ് വിരാടിന്‍റേയും അനുഷ്കയുടേയും വിവാഹം. ബോളിവുഡിന്‍റേയും ക്രിക്കറ്റിന്‍റേയും സംഗമം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സാധ്യമായത്. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും  പ്രശംസിക്കാനും മിടുക്കരാണ്. അനുഷ്കയുടെ ചിത്രമായ ‘പരി’യുടെ റിലീസിന് മുമ്പ് കോഹ്ലി  അനുഷ്കയെ സപ്പോര്‍ട്ട് ചെയ്തിരുന്നു. തിരിച്ച് അനുഷ്കയും അങ്ങനെത്തന്നെ. ബാംഗ്ലൂരിന്‍റെ മിക്ക കളികളും കാണാന്‍ അനുഷ്ക ഐപിഎല്ലില്‍ എത്തിയിരുന്നു.

അനുഷ്കയെ പുകഴ്ത്താന്‍ കിട്ടുന്ന അവസരങ്ങള്‍  വിരാട് കോഹ്ലി ഒഴിവാക്കാറില്ല. ഒരു അഭിമുഖത്തില്‍ വിരാട് കോഹ്ലി അനുഷ്കയെ പുകഴ്ത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഫീല്‍ഡിന് പുറത്ത് ആരാണ് ക്യാപ്റ്റന്‍ എന്ന അവതാരകന്‍റെ ചോദ്യത്തിന് പൊട്ടിചിരിച്ച് കൊണ്ടാണ് കോഹ്ലി മറുപടി പറഞ്ഞത്.

“തീര്‍ച്ചയായും അത് അനുഷ്ക തന്നെയാണ്. ജീവിതത്തില്‍ എല്ലാ തീരുമാനങ്ങളും അവളുടെതാണ്. എന്നെ എല്ലായ്പ്പോഴും പോസിറ്റിവ് ആയി നിര്‍ത്തുന്നത് അവളാണ്. അവളാണ് എന്‍റെ ശക്തി. ഒരു ജീവിത പങ്കാളിയില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ടതും അത് തന്നെയാണ്, അതില്‍ ഞാന്‍ സന്തോഷവാനാണ്”,കോഹ്ലി പറഞ്ഞു.

“ക്രിക്കറ്റിനെ കുറിച്ച് അവള്‍ക്ക് നന്നായി അറിയാം, ആ സ്പിരിറ്റ് അറിയാം. കളിയേക്കുറിച്ചും കളിക്കാരുടെ മാനസികാവസ്ഥയെക്കുറിച്ചും അവള്‍ക്കു  മനസിലാകും. അത് വളരെ സുന്ദരമാണെന്നാണ്‌ ഞാന്‍ കരുതുന്നത്.”, കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ആരാധകര്‍ക്ക് പ്രിയപെട്ടവരായതിനാല്‍ തന്നെ എപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസവും കോഹ്ലി തന്‍റെ പ്രിയപ്പെട്ടവളുടെ കൂടെയുള്ള ചിത്രം പങ്കു വെച്ചിരുന്നു.” എന്‍റെ ജീവിതത്തിലെ പ്രണയം” എന്ന പറഞ്ഞിരിക്കുന്ന ചിത്രത്തില്‍ ഹൃദയത്തിന്‍റെ ഇമോജികളുമുണ്ട്.

Such a stunner, Love of my life! @anushkasharma

A post shared by Virat Kohli (@virat.kohli) on

ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായതോടെ കോഹ്ലിയ്ക്ക് ഇനി കുറച്ച് ദിവസം അനുഷ്കയുടെ കൂടെ വിശ്രമിക്കാം. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന സര്‍റേ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനാല്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടീമിനെ നയിക്കാന്‍ കോഹ്ലി ഉണ്ടാകില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ