ഡൽഹിയിലെ രാജകീയ വിരുന്നിനുശേഷം വിരാട് കോഹ്‌ലി-അനുഷ്ക ദമ്പതികൾ മുംബൈയിലേക്ക് പോയി. ഡിസംബർ 26 നാണ് ബോളിവുഡ് താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന വിരുന്ന്. മുംബൈയിലെ സെന്റ് റെജിസ് ഹോട്ടലിലാണ് വിരുന്ന് സൽക്കാരം ഒരുക്കിയിട്ടുളളത്. ബി ടൗണിലെ വൻ താരങ്ങളെല്ലാം റിസപ്ഷന് പങ്കെടുക്കും.

ഡിസംബർ 11 ന് ഇറ്റലിയിലെ മിലാനിൽ നടന്ന വിവാഹത്തിൽ ബോളിവുഡിൽ നിന്നും ഒരാൾക്കുപോലും ക്ഷണമുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇരുവരും രഹസ്യമായി ഇറ്റലിയിൽ വിവാഹിതരായത് ആരാധകരെപ്പോലെ ബോളിവുഡിനെയും അതിശയപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ മുംബൈയിലെ വിരുന്ന് താരനിബിഡമാകുമെന്ന് ഉറപ്പാണ്.

ഇന്നലെ ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ നടന്ന വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, ബിസിബിഐ അംഗങ്ങൾ, ക്രിക്കറ്റ് താരങ്ങൾ എന്നിവർ പങ്കെടുത്തിരുന്നു. മുംബൈയിലെ വിവാഹ വിരുന്നിനുശേഷം ഡിസംബർ 27 ന് വിരുഷ്ക ദമ്പതികൾ സൗത്ത് ആഫ്രിക്കയിലേക്ക് പോകും. അവിടെ വച്ചായിരിക്കും ഇരുവരുടെയും ന്യൂ ഇയർ ആഘോഷം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ