Latest News

ഓരോ പോസ്റ്റിനും കോടികൾ; ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ കോഹ്‌ലിയും പ്രിയങ്കയും

കഴിഞ്ഞ വർഷം 23-ാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി ഇത്തവണ 20-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്‌ലിക്ക് കിട്ടുന്നത് 5 കോടിയാണ്

priyanka chopra, virat kohli, ie malayalam

2021 ലെ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും. പട്ടികയിൽ 27-ാം സ്ഥാനത്താണ് പ്രിയങ്ക. ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക ചെയ്യുന്ന ഓരോ പ്രൊമോഷണൽ പോസ്റ്റിനും 403,000 ഡോളർ (ഏകദേശം 3 കോടി) ആണ് താരത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 19-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പ്രിയങ്കയുടെ വരുമാനം ഗണ്യമായി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം 23-ാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി ഇത്തവണ 20-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്‌ലിക്ക് കിട്ടുന്നത് 5 കോടിയാണ്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒരു സ്പോൺസേഴ്ഡ് പോസ്റ്റിന് റൊണാൾഡോയ്ക്ക് കിട്ടുന്നത് 11.9 കോടിയാണ്.

Read More: ജനിച്ച് 41-ാം ദിവസം ക്യാമറയ്ക്ക് മുന്നിലെത്തിയ പെൺകുട്ടി, തെന്നിന്ത്യയ്ക്ക് പ്രിയങ്കരി; ഈ താരത്തെ മനസ്സിലായോ?

റൊണാൾഡോയ്ക്ക് തൊട്ടുപിന്നിൽ ഡ്വെയ്ൻ ‘ദി റോക്ക്’ ജോൺസൺ ആണ്. 11 കോടിയാണ് അദ്ദേഹത്തിന് ഒരു പോസ്റ്റിന് ലഭിക്കുന്നത്. അരിയാന ഗ്രാൻഡെ, കെയ്‌ലി ജെന്നിഫർ, സെലീന ഗോമസ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഓരോ വർഷം ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടിക പുറത്തു വിടാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Virat kohli and priyanka chopra make it to instagram rich list524203

Next Story
പ്രേക്ഷകരെ വിസ്മയിപ്പിച്ച കുട്ടിച്ചാത്തനും ലക്ഷ്മിയും ഇന്ന്Sonia-My-dear-kuttichathan, M.-P.-Ramnath-My-Dear-Kuttichathan
The moderation of comments is automated and not cleared manually by malayalam.indianexpress.com