ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും. ഇപ്പോഴിതാ, അനുഷ്ക ഒരു പെൺകുഞ്ഞിനു ജന്മം നൽകി എന്ന വാർത്തകളാണ് വരുന്നത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അനുഷ്ക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കോഹ്ലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും കോഹ്ലി അറിയിച്ചു.
— Virat Kohli (@imVkohli) January 11, 2021
Read more: മാലാഖ വീട്ടിലെത്തി; അനുഷ്കയുടെയും വിരാടിന്റെയും മകളുടെ ആദ്യചിത്രം പങ്കുവച്ച് സഹോദരൻ
“ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് കോഹ്ലിയുടെ ട്വീറ്റ്.
Read more: ഇത് ഇവിടം കൊണ്ട് നിർത്തിക്കോണം; സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കിയവർക്ക് അനുഷ്കയുടെ മുന്നറിയിപ്പ്
പ്രെഗ്നൻസി വാർത്ത അനൗൺസ് ചെയ്തതിൽ പിന്നെ ഇരുവരുടെയും പിന്നാലെയായിരുന്നു പാപ്പരാസികൾ. തങ്ങളുടെ സ്വകാര്യത മാനിക്കാതെ പിന്തുടരുന്ന ഫൊട്ടോഗ്രാഫർമാർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അടുത്തിടെ അനുഷ്ക തന്നെ രംഗത്തെത്തിയിരുന്നു.
View this post on Instagram
Read Also: അനുഷ്ക ശർമ്മയുടെ ബീച്ച് ഫോട്ടോ വിരാട് കോഹ്ലിയുടെ ഹൃദയം കവർന്നു
2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ്ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.
“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, തുടർന്ന് നിങ്ങളെ പൂർണമായി മനസിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു. അപ്പോൾ ലോകം നിങ്ങളിൽ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്,” വിരാടിനെ കുറിച്ചുള്ള അനുഷ്കയുടെ വാക്കുകൾ ഇങ്ങനെ.
Read more: ദുബായിൽ സൂര്യാസ്തമയം ആസ്വദിച്ച് അനുഷ്കയും കോഹ്ലിയും