Latest News

ശ്രീദേവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോഹ്ലിയും അനുഷ്കയും എത്തി

കപൂര്‍ കുടുംബത്തെ സമാശ്വസിപ്പിക്കാനെത്തിയ താരങ്ങള്‍ ഏറെ നേരം ഇവിടെ ചെലവഴിച്ചാണ് തിരികെ പോയത്

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാലയില്‍ താരദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തി. കപൂര്‍ കുടുംബത്തെ സമാശ്വസിപ്പിക്കാനെത്തിയ താരങ്ങള്‍ ഏറെ നേരം ഇവിടെ ചെലവഴിച്ചാണ് തിരികെ പോയത്.

ദക്ഷിണാഫ്രിക്കയില്‍ പരമ്പരയുടെ തിരക്കിലായിരുന്ന കോഹ്ലി കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ എത്തിയത്. വരുണ്‍ ധവാന്‍ നായകനാവുന്ന ചിത്രത്തിലാണ് അനുഷ്ക ഇപ്പോള്‍ അഭിനയിക്കുന്നത്. ഏറ്റവും പുതിയതായി റിലീസ് ചെയ്ത ‘പരി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് അനുഷ്ക. നല്ല നിരുപണ ശ്രദ്ധ നേടിയ ചിത്രം നിറഞ്ഞ തിയറ്ററുകളിലാണ് ഓടുന്നത്.

കോഹ്ലിയും പാരി ചിത്രത്തിലെ അ‌നു‌ഷ്‌കയുടെ അഭിനയത്തിന് ഫുൾ മാർക്കാണ് നൽകിയിരിക്കുന്നത്. അനുഷ്‌കയുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് വിരാട് കോഹ്ലി സിനിമയുടെ പ്രത്യേക പ്രദർശനത്തിന് എത്തിയത്. “സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും നല്ല സിനിമ” എന്ന് പാരിയെ കുറിച്ച് അഭിപ്രായം പങ്കുവച്ചു. “എന്റെ ഭാര്യയുടെ ഏറ്റവും മികച്ച പ്രകടനം” എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പരിക്ക് എല്ലാ പിന്തുണയും നൽകി കോഹ്‌ലി ആദ്യം മുതലേ ഒപ്പമുണ്ടായിരുന്നു. കോഹ്‌ലി ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരിക്കുമ്പോഴാണ് പരിയുടെ ടീസർ പുറത്തിറങ്ങുന്നത്. തന്റെ ട്വിറ്റർ പേജിൽ ടീസർ ഷെയർ ചെയ്തുകൊണ്ടാണ് കോഹ്‌ലി ഭാര്യയ്ക്കുളള പിന്തുണ അറിയിച്ചത്.

പരി സിനിമ കണ്ട ശേഷം അനുഷ്കയെക്കുറിച്ചോർത്ത് താൻ അഭിമാനിക്കുന്നുവെന്നാണ് കോഹ്‌ലി പറഞ്ഞിരിക്കുന്നത്. ”പരി കണ്ടു, എന്റെ ഭാര്യ ചെയ്ത സിനിമയിൽവച്ച് ഏറ്റവും മികച്ചത്. വളരെ കാലത്തിനുശേഷം ഞാൻ കണ്ടൊരു മികച്ച സിനിമ. ഞാൻ സിനിമ കണ്ട് പേടിച്ചു പോയി. അനുഷ്കയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു”, കോഹ്‌ലി ട്വീറ്റ് ചെയ്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Virat kohli and anushka sharma head to sridevis residence to offer condolences to kapoor family

The moderation of comments is automated and not cleared manually by malayalam.indianexpress.com