മുംബൈ: അംബാനി കുടുംബത്തിൽ ഇനി വിവാഹ നാളുകൾ. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷ അംബാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെയും ഭാര്യ സ്വാതിയുടെയും മകന്‍ ആനന്ദ് ആണ് വരന്‍. ഈ വര്‍ഷം ഡിസംബറിലാകും വിവാഹം. മുംബൈയിലെ അന്തില്ലാ വസതിയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു.

ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, രൺബീര്‍ കപൂര്‍ തുടങ്ങിയവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു. വിവാഹനിശ്ചയത്തിനിടെ ഇഷയുടെ അമ്മയായ നിത അംബാനിയുടെ ഡാന്‍സാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അന്തരിച്ച നടി ശ്രീദേവി അഭിനയിച്ച ചിത്രത്തിലെ ‘നവരൈ മാജി’ എന്ന ഗാനത്തിനാണ് നിത ചുവടുവച്ചത്. നിതയുടെ ആരാധകരാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മകളുടെ വിവാഹം നടക്കുന്നതില്‍ ഏറെ ആഹ്ളാദഭരിതയായാണ് നിത ഡാന്‍സ് ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മകള്‍ക്കൊപ്പവും നിത ഡാന്‍സ് ചെയ്യുന്നുണ്ട്. ചെറുപ്പത്തില്‍ ഭരതനാട്യം പഠിച്ചയാളാണ് നിത അംബാനി.

Clip – I :: Smt #NitaAmbani performs on #NavraiMajhi | #IshaAmbani Engadgement

A post shared by Nita Ambani (@nitamambani) on

യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാർട്ടപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്. ജൂൺ മാസത്തോടെ ഇഷയുടെ പഠനം പൂ‍ർത്തിയാകും. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ.

കഴിഞ്ഞ മാ‍ർച്ച് 25ന് ആയിരുന്നു ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹനിശ്ചയം. വജ്രവ്യാപാരിയും ശതകോടീശ്വരനുമായ റസൽ മേത്തയുടെ മകൾ ശോക്ലയാണ് ആകാശിന്റെ ഭാവി വധു. സ്കൂൾ കാലം മുതൽ ഇവ‍ർ പ്രണയത്തിലായിരുന്നു. ആകാശിന്റെ വിവാഹത്തിന് മുമ്പ് തന്നെ സഹോദരിയുടെ വിവാഹം നടക്കുമെന്നാണ് സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ