ബോളിവുഡിന്റെ ഇഷ്ട ജോഡികളായ ദീപിക പദുക്കോണിന്റേയും റണ്‍വീര്‍ സിംഗിന്റേയും പ്രണയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍. ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രം ആരാധകര്‍ തന്നെയാണ് ഓണ്‍ലൈനില്‍ വൈറലാക്കിയത്. എന്നാല്‍ ഇത് വോഗ് മാഗസിന്റെ ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രമാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ദീപ്‌വീര്‍’ എന്ന ഹാഷ്ടാഗോടെ ഒരു ആരാധിക ആദ്യം ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും പിന്നീട് മറ്റ് ആരാധകര്‍ ഇരുവരുടെയും പ്രിയപ്പെട്ട ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

ദീപികയും രണ്‍വീറും അഞ്ചു വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തയോട് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രേക്ഷകരുടെ പ്രിയ ജോഡികളായ ദീപികയും റണ്‍വീറും ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ റാംലീല, ബാജിറാവു മസ്താനി എന്നിവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സഞ്ജയ് ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയിലും ഇരുവരും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ