ഹോളിവുഡ് നടനും കലിഫോർണിയ മുൻ ഗവർണറുമായ അർണോൾഡ് ഷ്വാസ്നഗെര്‍ തെരുവിൽ കിടന്നുറങ്ങി. ഒഹിയോയിലെ കൊളംബസിലെ തെരുവിൽ സ്ഥാപിച്ചിട്ടുളള സ്വന്തം വെങ്കല പ്രതിമയ്ക്കു കീഴിലായാണ് അർണോൾഡ് കിടന്നുറങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഹോട്ടലിൽ മുറി ലഭിക്കാത്തതിനത്തുടർന്നാണ് അർണോൾഡ് തെരുവിൽ കിടന്നുറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കലിഫോർണിയ ഗവർണർ ആയിരിക്കുന്ന സമയത്താണ് തന്റെ പ്രതിമയ്ക്ക് മുന്നിലുളള ഹോട്ടൽ അർണോൾഡ് ഉദ്ഘാടനം ചെയ്തത്. ഹോട്ടലിലെ ഒരു മുറി അർണോൾഡിനായി എപ്പോഴും ഒഴിഞ്ഞിട്ടിരിക്കുമെന്നും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് താമസിക്കാമെന്നുമാണ് ഉദ്ഘാടന സമയത്ത് ഹോട്ടൽ അധികൃതർ ഉറപ്പ് നൽകിയത്. എന്നാൽ അടുത്തിടെ അർണോൾഡ് ഹോട്ടലിൽ എത്തിയപ്പോൾ മുറികളൊന്നും ഒഴിവില്ലെന്ന് പറഞ്ഞു. ഇതിൽ നിരാശനായ അർണോൾഡ് ഹോട്ടലിനു മുന്നിലെ തെരുവിൽ സ്ഥാപിച്ചിട്ടുളള സ്വന്തം പ്രതിമയ്ക്കു കീഴെ കിടന്നുറങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
അർണോൾഡിന് വേണമെങ്കിൽ മറ്റേതെങ്കിലും ഹോട്ടലിൽ താമസിക്കാമായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് താൻ ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പിന്നീട് ജനങ്ങളോട് പറഞ്ഞത് ഇങ്ങനെ: ‘ഗവർണർ പദവി ഉണ്ടായിരുന്നപ്പോൾ ജനങ്ങൾ എന്നെ പുകഴ്ത്തി. പക്ഷേ ആ പദവി നഷ്ടപ്പെട്ടപ്പോൾ അവരെന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാൻ പാടില്ല, ഉടമസ്ഥനോ അല്ലെങ്കിൽ അധികാരത്തിലിരിക്കുന്നവരോ അല്ലെങ്കിൽ ബുദ്ധിശക്തിയോ, മരണാനന്തരം ജീവിതത്തിൽ ഒന്നുമില്ല’.
കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രമാണ് ഹോളിവുഡില്‍ അര്‍ണോള്‍ഡിന്റെ വരവറിയിച്ചത്. ടെര്‍മിനേറ്ററിലൂടെ അര്‍ണോള്‍ഡ് ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ചിത്രം സൂപ്പര്‍ ഹിറ്റായതിനൊപ്പം അര്‍ണോള്‍ഡിന്റെ വില്ലന്‍ റോബര്‍ട്ട് വേഷവും ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ നിന്ന് പിന്മാറിയശേഷം രാഷ്ട്രീയത്തിലേക്ക് കടന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കാലിഫോര്‍ണിയ ഗവര്‍ണറുമായി.