scorecardresearch

ഗോകുലും കാളിദാസും മീനാക്ഷിയും; വൈറലായി സമ്മർ ഇൻ ബത്‌ലഹേം ന്യൂജെൻ പോസ്റ്റർ, മോനായി ഇല്ലാതെ എന്ത് ബത്‌ലഹേം എന്ന് ആരാധകർ

'സമ്മർ ഇൻ ബത്‌ലഹേം' വീണ്ടും വന്നാൽ; താരപുത്രന്മാരും പുത്രിയും അണിനിരന്ന കൗതുകമുള്ളൊരു എഐ പരീക്ഷണം! വൈറലായി ചിത്രം

'സമ്മർ ഇൻ ബത്‌ലഹേം' വീണ്ടും വന്നാൽ; താരപുത്രന്മാരും പുത്രിയും അണിനിരന്ന കൗതുകമുള്ളൊരു എഐ പരീക്ഷണം! വൈറലായി ചിത്രം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Summer in Bethlehem

മലയാളിക്ക് ബത്‌ലഹേം എന്നത് വെറുമൊരു സ്ഥലനാമമല്ല; അത് സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, പിന്നെ ഒരിക്കലും ഉത്തരം കിട്ടാത്തൊരു ചോദ്യത്തിന്റെ ( രവിശങ്കറിന് പ്രണയസന്ദേശവുമായി  പൂച്ചക്കുട്ടിയെ അയച്ചതാര്?) ഒക്കെ ഓർമ്മയാണ്. 1998-ൽ സിബി മലയിൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന ഈ എവർഗ്രീൻ ക്ലാസിക്, റിലീസ് ചെയ്ത് 27 വർഷങ്ങൾക്കിപ്പുറം അടുത്തിടെ വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു. 

Advertisment

Also Read: ചെക്കൻ ചുള്ളനായല്ലോ!; അഞ്ചു സുന്ദരികളിലെ ആ കുട്ടികൾ ഇത്രയും വളർന്നോ? വൈറലായി ചിത്രം

ഡിസംബർ 12-ന് ചിത്രം തീയേറ്ററുകളിൽ റീ-റിലീസ് ചെയ്തതോടെ ബത്‌ലഹേം    വാർത്തകളും ഓർമകളുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയാണ്.  ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗം അല്ലെങ്കിൽ റീമേക്ക് വന്നാൽ എങ്ങനെയുണ്ടാകും എന്ന ചിന്ത  ചർച്ചയാകുന്നത്.

"സമ്മർ ഇൻ ബത്‌ലഹേം താരങ്ങളുടെ മക്കൾ ഈ വേഷങ്ങൾ ചെയ്താൽ എങ്ങനെയിരിക്കും?" - ഒരു എഐ (AI) കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ ഈ ചോദ്യവും അതിനൊപ്പം പങ്കുവെച്ച പോസ്റ്ററുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സുരേഷ് ഗോപി അനശ്വരമാക്കിയ നിഷ്കളങ്കനായ ഡെന്നീസായി ഗോകുലും,  ജയറാം അവതരിപ്പിച്ച കുസൃതിക്കാരനായ രവിശങ്കറായി കാളിദാസും,  മഞ്ജു വാര്യരുടെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ ആമിയായി മീനാക്ഷി ദിലീപിനെയും ചിത്രത്തിൽ കാണാം. 

Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം

അച്ഛനമ്മമാർ പകർന്നാടിയ ആ ഐക്കോണിക് വേഷങ്ങളിൽ മക്കളെ കാണുന്നത് പ്രേക്ഷകരിലും കൗതുകമുണർത്തുകയാണ്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തി വിസ്മയിപ്പിച്ച മോഹൻലാലിന്റെ നിരഞ്ജൻ എന്ന കഥാപാത്രമായി പ്രണവ് മോഹൻലാൽ കൂടി വരണമെന്നാണ് കമന്റ് ബോക്സിലെ പ്രധാന ആവശ്യം.

Also Read: എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ

കൗതുകം ഒരുവശത്ത് നിൽക്കുമ്പോഴും ആരാധകരെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചോദ്യമുണ്ട്. "മണിച്ചേട്ടന് പകരം ആര്?"   ഇതിഹാസ താരം കലാഭവൻ മണി തകർപ്പൻ കോമഡിയിലൂടെയും പ്രകടനത്തിലൂടെയും അനശ്വരമാക്കിയ 'മോനായി' എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കും? മണിച്ചേട്ടന്റെ ആ ഊർജ്ജവും കൗണ്ടറുകളും പകരം വെക്കാനാവില്ലെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.

സിബി മലയിലിന്റെ മാന്ത്രിക സ്പർശവും രഞ്ജിത്തിന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും സിയാദ് കോക്കറുടെ നിർമ്മാണ മികവും ഒത്തുചേർന്നപ്പോഴാണ് 'സമ്മർ ഇൻ ബത്‌ലഹേം' പിറന്നത്. സഞ്ജീവ് ശങ്കറിന്റെ മനോഹരമായ ദൃശ്യങ്ങളും വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടുകളും ഇന്നും മലയാളികളുടെ പ്ലേലിസ്റ്റിലെ രാജാക്കന്മാരാണ്.  യേശുദാസും ചിത്രയും സുജാതയും എം.ജി. ശ്രീകുമാറും പാടിയ ആ ഗാനങ്ങൾ റീ-റിലീസ് വേളയിലും തീയേറ്ററുകളിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്. കാലം എത്ര കടന്നുപോയാലും ഈ സിനിമയും അതിലെ കഥാപാത്രങ്ങളും മലയാളിയുടെ ഹൃദയത്തിൽ നിന്ന് മായില്ലെന്നു കൂടിയാണ് ഈ ഐഐ ആർട്ടും സൂചിപ്പിക്കുന്നത്. 

Also Read: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര

Manju Warrier Meenakshi Gokul Suresh Jayaram Suresh Gopi Kalidas Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: