scorecardresearch

നരകയറിയ താടിയുമായി ദാസപ്പനും കണ്ണപ്പനും; വർഷങ്ങൾക്ക് ശേഷം അങ്ങ് തെങ്കാശിയിൽ, വൈറൽ ചിത്രം

വർഷങ്ങൾ കടന്നുപോയപ്പോൾ ദാസപ്പനും കണ്ണപ്പനും മീനാക്ഷിയുമൊക്കെ എങ്ങനെ മാറിയിട്ടുണ്ടാകും? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരുക്കിയ പുതിയ ചിത്രമാണ് ശ്രദ്ധ കവരുന്നത്

വർഷങ്ങൾ കടന്നുപോയപ്പോൾ ദാസപ്പനും കണ്ണപ്പനും മീനാക്ഷിയുമൊക്കെ എങ്ങനെ മാറിയിട്ടുണ്ടാകും? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരുക്കിയ പുതിയ ചിത്രമാണ് ശ്രദ്ധ കവരുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thenkasipattanam  stars then and now

മലയാളിക്ക് 'തെങ്കാശിപ്പട്ടണം' വെറുമൊരു സിനിമയല്ല; അതൊരു ആഘോഷമാണ്. 2000ൽ തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത ദാസനും കണ്ണനും ശത്രുവും ഇന്നും മലയാളികളുടെ സ്വീകരണമുറികളിലെ നിത്യസന്ദർശകരാണ്. ഇപ്പോഴിതാ, വർഷങ്ങൾക്കിപ്പുറം തെങ്കാശിയിലെ ആ പഴയ സുഹൃത്തുക്കൾ എങ്ങനെയുണ്ടാകും എന്ന കൗതുകകരമായ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ പുതിയ എ ഐ ചിത്രങ്ങൾ. 

Advertisment

Also Read: ഹൃത്വിക് റോഷന്റെ പിറന്നാൾ ആഘോഷം: ഒരേ ഫ്രെയിമിൽ മുൻഭാര്യയും കാമുകിയും

വർഷങ്ങൾ കടന്നുപോയപ്പോൾ കണ്ണനും ദാസനും മീനാക്ഷിയുമൊക്കെ എങ്ങനെ മാറിയിട്ടുണ്ടാകും? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരുക്കിയ പുതിയ രൂപമാണ് ചിത്രത്തിൽ കാണാനാവുക. 

കണ്ണേട്ടന്റെയും ദാസേട്ടന്റെയും താടിയൊക്കെ നരച്ചിട്ടുണ്ട് ചിത്രത്തിൽ. അൽപ്പം മെച്വേർഡ് ലുക്കിലാണ് സുരേഷ് ഗോപിയും ലാലും.  ഗീതു മോഹൻദാസ്, സംയുക്ത വർമ, കാവ്യ മാധവൻ എന്നിവർക്ക് വലിയ മാറ്റങ്ങളൊന്നുമില്ല. 

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

റെക്കോർഡുകൾ തിരുത്തിക്കുറിച്ച ആ പഴയ വീരഗാഥ
റിലീസ് ചെയ്ത കാലത്ത് മലയാള സിനിമയിലെ അന്നുവരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തിയ ചരിത്രമാണ് തെങ്കാശിപ്പട്ടണത്തിനുള്ളത്. 200 ദിവസത്തിലേറെ തിയേറ്ററുകളിൽ തകർപ്പൻ പ്രദർശനമാണ് ചിത്രം കാഴ്ച വച്ചത്.  ആക്ഷൻ സിനിമകളിലൂടെ തെന്നിന്ത്യൻ സൂപ്പർതാരമായി വളർന്ന സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കോമഡി-മാസ്സ് വേഷങ്ങളിൽ ഒന്ന് കൂടിയാണ് ചിത്രത്തിലേത്. 

Also Read: ബജറ്റ് 44 ലക്ഷം; ആ മോഹൻലാൽ- പ്രിയദർശൻ ചിത്രം അന്ന് നേടിയത് 4 കോടി

തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടെങ്കിലും മലയാളത്തിലെ ഒറിജിനലിനെ വെല്ലാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. പ്രണയവും സൗഹൃദവും തെറ്റിദ്ധാരണകളും അടിപിടിയുമെല്ലാം ചേർത്തൊരുക്കിയ ആ പാക്കേജ് ഇന്നും ബോറടിക്കാതെ കാണാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കണ്ണൻ എന്ന സുരേഷ് ഗോപി കഥാപാത്രവും ദാസൻ എന്ന ലാൽ കഥാപാത്രവും തമ്മിലുള്ള ആത്മബന്ധം ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച 'ബ്രോമൻസ്' ആയി വാഴ്ത്തപ്പെടുന്നു.

സലീം കുമാറിന്റെ ചിരിമുഹൂർത്തങ്ങളും മനോഹരമായ ഗാനങ്ങളും ഈ ചിത്രത്തെ എക്കാലത്തെയും പ്രിയപ്പെട്ടതാക്കുന്നു. ആ പഴയ ഓർമ്മകളെ പുതുക്കാൻ പുതിയ എഐ ചിത്രത്തിന് സാധിച്ചതോടെ, തെങ്കാശിപ്പട്ടണത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്.

Also Read: ഹൃത്വിക് റോഷന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

Suresh Gopi Lal Dileep Kavya Madhavan Geethu Mohandas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: