/indian-express-malayalam/media/media_files/uploads/2023/08/Mahabali-Painting-Mohanlal.jpg)
'ഓണത്തിന് കേരളം സന്ദർശിക്കുന്ന മഹാബലി രാജാവ്'
ഓണക്കാലത്ത് തന്റെ പ്രജകളെ കാണാൻ എഴുന്നള്ളുന്ന മഹാബലി രാജാവ്. മഹാബലിയെ സ്നേഹാദരവോടെ തൊഴുകൈകളോടെ എതിരേൽക്കുന്ന ഒരു കുടുംബം.. തിരുവോണ നാളിൽ സംവിധായകൻ ലാൽ ജോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്നല്ലേ? യഥാർത്ഥത്തിൽ, ചിത്രത്തിലെ രസകരമായൊരു സാമ്യമാണ് ആരാധകർ ചൂണ്ടി കാണിക്കുന്നത്. ചിത്രത്തിലെ മഹാബലിയ്ക്ക് മോഹൻലാലുമായി നല്ല സാമ്യമുണ്ടെന്ന് ആരാധകർ പറയുന്നു. ഇത് ലാലേട്ടൻ അല്ലേ?, മഹാബലിയ്ക്ക് ലാലേട്ടന്റെ മുഖം, മാവേലിയെ കണ്ടാൽ കറക്റ്റ് ലാലേട്ടൻ തന്നെ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കണ്ടെത്തൽ.
അതേസമയം, മോഹൻലാലുമായി പുതിയ ചിത്രം വരുന്നുണ്ടോ എന്നു ലാൽ ജോസിനോട് തിരക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.
'ഓണത്തിന് കേരളം സന്ദർശിക്കുന്ന മഹാബലി രാജാവ്' എന്നു പേരു നൽകിയിരിക്കുന്ന ഈ ഓയിൽ പെയിന്റിംഗ് വരച്ചത് ജെ ആർ പാലക്കൽ എന്നറിയപ്പെടുന്ന ജോസഫ് റോക്കി പാലക്കൽ എന്ന കലാകാരനാണ്. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ 1988ൽ പുറത്തിറക്കിയ കലണ്ടറിനു വേണ്ടി വരച്ചതാണ് ഈ ചിത്രം.
ചിത്രകാരനും ശില്പിയും എഴുത്തുകാരനുമാണ് ജോസഫ് റോക്കി പാലക്കൽ. കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗ്യാലറിയുടെ സ്ഥാപകൻ. രാജാരവിവർമ്മയുടെ ശൈലിയിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ജോസഫ് റോക്കി പാലക്കൽ ചിത്രരചനയിലേക്ക് എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.