അന്തരിച്ച ബോളിവുഡ് നടൻ വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം. വിനോദ് ഖന്നയുടെ മരണവാർത്ത പലരും ഞെട്ടലോടെയാണ് കേട്ടത്. അസുഖ ബാധിതനായി ചികിൽസയിലായിരുന്നെങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുമെന്നും ഏവരും കരുതിയിരുന്നു. എന്നാൽ ഈ പ്രതീക്ഷകളെയെല്ലാം തകർത്താണ് അദ്ദേഹത്തിന്റെ മരണവാർത്ത സിനിമാലോകം കേട്ടത്.

Read More: നടനും മുൻ കേന്ദ്ര മന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു

വിനോദ് ഖന്നയുടെ മരണവാർത്തയ്ക്കു പിന്നാലെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ച് രംഗത്തെത്തി. തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തും അനുശോചനം അറിയിച്ചു. പ്രിയ സുഹൃത്തായ വിനോദ് ഖന്നയെ മിസ് ചെയ്യുന്നതായി രജനീകാന്ത് ട്വീറ്റ് ചെയ്തു. വിനോദ് ഖന്നയുടെ കുടുംബഅനുപം ഖേർ, അക്ഷയ് കുമാർ, ലതാ മങ്കേഷ്കർ, അശ ഭോസ്‌ലെ, റിഷി കപൂർ, ശത്രുഘ്‌നൻ സിൻഹ, ശ്രദ്ധ കപൂർ, ക്രിക്കറ്റ് താരങ്ങളായ വിരേന്ദർ സേവാഗ്, മുഹമ്മദ് കെയ്ഫ് തുടങ്ങി നിരവധി പേർ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

Read More: വിനോദ് ഖന്നയുടെ അപൂർവ ചിത്രങ്ങൾ

ബോളിവുഡിൽ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന താരമാണ് വിനോദ് ഖന്ന. ബോളിവുഡിൽ വില്ലനായി എത്തി മുൻ നിര നായകനായി വളർന്ന നടനാണ് വിനോദ് ഖന്ന. 1968ലാണ് വിനോദ് ഖന്ന സിനിമാ രംഗത്തെത്തുന്നത്. ‘മൻ ക മീത്’ ആയിരുന്നു ആദ്യ ചിത്രം. 970-80 കാലഘട്ടത്തിലെ മുൻ നിര നായകമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. 1971ൽ പുറത്തിറങ്ങിയ ‘ഹം തും ഓർ വോ’ എന്ന ചിത്രമാണ് അദ്ദേഹത്തെ മുൻനിരയിലേക്ക് എത്തിച്ചത്. 2015ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം ‘ദിൽവാലേ’യാണ് അവസാനമായി അഭിനയിച്ച ചിത്രം.

Read More: വിനോദ് ഖന്നയുടെ പ്രതിഭ നിറഞ്ഞ കഥാപാത്രങ്ങൾ

ദബാങ്, മേരേ അപ്‌നേ, മുക്കാദർ കാ സിക്കന്തർ, അമർ അക്‌ബർ അന്തോണി, മേരാ ഗാവ് മേരാ ദേശ്, ഇംതിഹാൻ, അജാനക്ക്, ദയാവൻ, ഹേരാ ഫെരി, പർവരിഷ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ