/indian-express-malayalam/media/media_files/uploads/2021/06/Untitled-design-57.jpg)
വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിലാണ് ദിവ്യ ആദ്യമായി പാടിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിനീത് തന്നെയാണ് ഗാനം പരിചയപ്പെടുത്തിയത്.
"പിന്നണി ഗായികയായുള്ള ദിവ്യയുടെ ആദ്യ റിലീസ് വന്നു. യൂട്യൂബിൽ പുറത്തിറങ്ങി" എന്നാണ് വിനീത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. വിനീതിന്റെ സ്റ്റോറി ഷെയർ ചെയ്തു കൊണ്ട് ദിവ്യ 'എന്റെ ഏറ്റവും വലിയ ചിയർലീഡർ' എന്നും കുറിച്ചു. ദിവ്യയുടെ ആദ്യ പാട്ട് എന്നതിലുപരി ഇരുവരും ഒന്നിച്ച് ആദ്യമായി ഒരു സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.
/indian-express-malayalam/media/media_files/uploads/2021/06/WhatsApp-Image-2021-06-27-at-6.10.32-PM.jpeg)
"വരവായി നീ ജീവനിൽ" എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. ജോ പോളിന്റേതാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
Read Also: ആൾക്കൂട്ടത്തിലെ ആ പയ്യൻ, ഇന്ന് താരം
ഒരു ചെറിയ ഇടവേളക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അന്ന ബെന്നും സണ്ണി വെയ്‌നുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്ന ബെന്നിന്റെ പിതാവ് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരാൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധീഖ്, വിജയ കുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. നേരത്തെ തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഒടിടിയിൽ റിലീസ് ആകുന്നത്. അക്ഷയ് ഹരീഷ് ആണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. പി.കെ മുരളിധാരനും ശാന്താ മുരളിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.