നടൻ ശ്രീനിവാസനെ മസ്തിഷ്കാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് മകൻ വീനീത് ശ്രീനിവാസൻ. ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണമാണ് അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നതായും വിനീത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നടനും സംവിധായകനുമായ ശ്രീനിവാസനെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വാർത്തകൾ പുറത്ത് വന്നത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇന്നലെ രാത്രിയിലാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് വാർത്തകൾ പ്രചരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ