വിനീത് ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കുംബകോണത്ത് ആരംഭിച്ചു. അരവിന്ദന്റെ ആധികള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം.മോഹനനാണ്. നിഖില വിമല്‍, ശാന്തി കഞ്ഞഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു ലോഡ്ജ് മാനേജരുടെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്. മംഗളൂരുവിലെ ലോഡ്ജില്‍ വച്ച് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലോഡ്ജിലെത്തുന്ന സന്ദര്‍ശകരായാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ പ്രേമേയം ആയിരിക്കും ഇതെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ആന അലറലോടലറല്‍ ആണ് വിനീത് ശ്രീനിവാസന്റെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിതാരയാണ് ചിത്രത്തിലെ നായിക. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ് ആന അലറലോടലറല്‍. ചിത്രത്തില്‍ ഹാസ്യ പ്രധാനമായിട്ടായിരിക്കും വിനീതിനെ അവതരിപ്പിക്കുന്നത്. പോയ്ട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിനായകന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, മാമുക്കോയ, വിനോദ് കെടാമംഗലം, ആനന്ദം ഫെയിം വിശാഖ്, അപ്പുണ്ണി ശശി, തെസ്നിഖാന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ