Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

മിക്കവാറും ആ വായിക്കുന്നത് ഏതേലും ഓഫർ ബോർഡ് ആയിരിക്കും; ദിവ്യയുടെ ചിത്രം പങ്കുവച്ച് വിനീത്

ഒരു യാത്രയ്ക്കിടെ പകർത്തിയ ദിവ്യയുടെ ചിത്രമാണ് വിനീത് പങ്കുവയ്ക്കുന്നത്

Vineeth Sreenivasan, Vineeth Sreenivasan wife, Vineeth Sreenivasan wife divya, vineeth sreenivasan divya photos, വിനീത് ശ്രീനിവാസന്‍, vineeth Sreenivasan son, വിനീത് ശ്രീനിവാസന്റെ മകൻ, vineeth sreenivasan wife, Vineeth Sreenivasan daughter, vineeth sreenivasan

ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി സിനിമാ രംഗത്തെ ഒട്ടുമിക്ക രംഗങ്ങളിലും തന്റെ കയ്യൊപ്പ് ചാർത്തിയ പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. അതിലെല്ലാം ഉപരി സിനിമാക്കാർക്കിടയിലെ താരജാഡകളില്ലാതെ വിനയത്തോടെ എല്ലാവരോടും ഇടപെടുന്ന വ്യക്തിയും അതിലുപരി നല്ലൊരു കുടുംബസ്ഥനും കൂടിയാണ് വിനീത്.

ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങളും കൊച്ചുകൊച്ചു വിശേഷങ്ങളുമെല്ലാം വിനീത് ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, ഒരു യാത്രയ്ക്കിടെ പകർത്തിയ ദിവ്യയുടെ ഒരു ചിത്രമാണ് വിനീത് പങ്കുവയ്ക്കുന്നത്.

“അവൾ ഒരുപക്ഷേ ‘സെയിൽസ് 30% ഓഫ്’ ബോർഡിലേക്ക് നോക്കുകയായിരിക്കും. സിഗ്നൽ ചുവപ്പായിരുന്നു, അതിനാൽ ഞാനത് ക്യാമറയിൽ പകർത്തി,” വിനീത് കുറിക്കുന്നു.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

അടുത്തിടെ ദിവ്യയുടെ പാട്ടും വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “അവള്‍ക്കൊപ്പം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവൾ പാടുന്നത് വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്,” എന്നാണ് വിനീത് കുറിച്ചത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക്.

Read Here

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vineeth sreenivasan shares wife divyas photo

Next Story
എനിക്ക് ചാക്കോച്ചനോട് കട്ട അസൂയയായിരുന്നു; മനസ്സ് തുറന്ന് പിഷാരടിKunchacko Boban, കുഞ്ചാക്കോ ബോബൻ, Mohan Kumar Fans, Mohan Kumar Fans release, Mohan Kumar Fans review, Mohan Kumar Fans rating, Mohan Kumar Fans malayalam review, Mohan Kumar Fans first response, Mohan Kumar Fans full movie online, മോഹൻകുമാർ ഫാൻസ്, Ramesh Pisharody, രമേഷ് പിഷാരടി, Kunchacko Boban videos, Kunchacko Boban photos
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express