scorecardresearch

മകൾക്കൊപ്പം ആദ്യ സെൽഫി; സന്തോഷം പങ്കിട്ട് വിനീത് ശ്രീനിവാസൻ

മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം മുതൽ വാരിയംകുന്നനിലെ വിവാദങ്ങൾ വരെ, ഇന്നത്തെ സിനിമ വാർത്തകൾ

സിനിമാ രംഗത്ത് വിനീത് ശ്രീനിവാസൻ കൈ വയ്ക്കാത്ത മേഖലകളില്ല. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെയാണ് വിനീതിന് പെൺകുഞ്ഞ് ജനിച്ചത്. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. വിഹാൻ എന്നൊരു മകൻ കൂടിയുണ്ട്.

Advertisment

നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മകൾക്കൊപ്പമുള്ളൊരു സെൽഫിയാണ് വിനീത് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

Read Also: ‘ഞങ്ങൾ സന്തുഷ്ടരാണ്’; വിനീത് ശ്രീനിവാസനും കുടുംബവും

"എന്നോടൊപ്പം ഒരു സെൽഫി എടുക്കാൻ എന്റെ കൊച്ചു മിടുക്കി സമ്മതിച്ചപ്പോൾ" എന്ന ക്യാപ്ഷനോടെയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

When My little lady agreed to pose for a selfie with me!!

A post shared by Vineeth Sreenivasan (@vineeth84) on

Advertisment

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു വര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞു പിറന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ മകന് രണ്ടു വയസ് തികയുന്ന ദിവസമാണ് താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷ വാര്‍ത്ത വിനീത് ആരാധകരുമായി പങ്കുവച്ചത്.

Vineeth Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: