ഇത് ഞങ്ങളുടെ പ്രണയത്തിന്റെ പതിനാറാം വാർഷികം; ഓർമക്കുറിപ്പുമായി വിനീത് ശ്രീനിവാസൻ

ഞങ്ങൾ ഒന്നിച്ചു പഠിച്ച, കറങ്ങി നടന്ന അതേ ക്യാമ്പസിൽ വെച്ച് കഴിഞ്ഞ മാസം എടുത്ത ചിത്രമാണിത്

Vineeth Sreenivasan wife Divya

ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസന്. നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചൊരു വ്യക്തിത്വം കൂടിയാണ് വിനീതിന്റേത്. കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ ഇഷ്ടം കവർന്നത്.

നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം.

ഭാര്യ ദിവ്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് വിനീത് കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. “വീണ്ടുമൊരു മാർച്ച് 31. ദിവ്യയ്ക്കൊപ്പം 16 വർഷങ്ങളാവുന്നു. ഞങ്ങൾ ഒന്നിച്ചു പഠിച്ച അതേ ക്യാമ്പസിൽ വെച്ച് ‘ഹൃദയം’ സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ മാസം എടുത്ത ചിത്രമാണിത്. 2004- 2006 കാലഘട്ടത്തിൽ ഞങ്ങളേറ്റവും കൂടുതൽ ഹാങ്ങ് ഔട്ട് നടത്തിയ സ്ഥലങ്ങളിൽ​ ഒന്നുകൂടിയാണ് ഇത്. സമയം പറന്നുപോവുന്നു, അവളിപ്പോൾ എന്റെ മക്കളുടെ അമ്മയാണ്. എന്റെ വണ്ടർവുമണിന് ആശംസകൾ,” വിനീത് കുറിക്കുന്നു.

നിരവധി പേരാണ് ചിത്രത്തിന് താഴെ​ ആശംസകൾ നേരുന്നത്. വിവാഹമംഗളാശംസകൾ ആശംസിച്ചവരെ, ഇത് ഞങ്ങളുടെ വിവാഹവാർഷികമല്ല, ഒന്നായി തീർന്നതിന്റെ 16-ാം വാർഷികമാണെന്ന് വിനീത് തിരുത്തുന്നുണ്ട്.

അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.അടുത്തിടെ മകളേയും എടുത്ത് നില്‍ക്കുന്ന ഭാര്യ ദിവ്യയുടെ ചിത്രം വിനീത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അന്നാദ്യമായാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം താരം പോസ്റ്റ് ചെയ്യുന്നത്. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. 2012 ഒക്ടോബര്‍ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. വിഹാൻ എന്നൊരു മകൻ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.

Read more: ദിവ്യാ, നീയിത് കണ്ടോ? വിഹാന്റെ മടിയിൽ കിടന്ന് വിനീത് ചോദിക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vineeth sreenivasan shares photo wife divya love anniversary

Next Story
ആ ചവിട്ടൊരു ഒന്നൊന്നര ചവിട്ടായിരുന്നു സാറേ; ഷൂട്ടിംഗ് അനുഭവം പങ്കുവച്ച് സാബുമോൻsabumon
The moderation of comments is automated and not cleared manually by malayalam.indianexpress.com