ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി മലയാള സിനിമാ രംഗത്ത് ഒട്ടുമിക്ക രംഗങ്ങളിലും തന്റെ കയ്യൊപ്പ് ചാർത്തിയ വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. സൗമ്യമായ പെരുമാറ്റം കൊണ്ടും സൗഹൃദം കൊണ്ടുമൊക്കെ സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരനാണ് വിനീത്. സിനിമ കഴിഞ്ഞാൽ പിന്നെ വിനീതിന് എല്ലാം കുടുംബമാണ്. മക്കൾക്കും ഭാര്യയ്ക്കുമൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന വിനീത് തന്റെ കൊച്ചുകൊച്ചു വിശേഷങ്ങൾ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.
മകൾ ഷനയയുടെ ഒരു ചിത്രമാണ് വിനീത് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. അച്ഛന്റെ ടീഷർട്ട് അണിഞ്ഞ് കുസൃതിചിരിയോടെ നിൽക്കുന്ന കുഞ്ഞ് ഷനയയെ ആണ് ചിത്രത്തിൽ കാണാനാവുക. “ഏകദേശം അര മണിക്കൂർ മുമ്പ്, എന്റെ ടീ ഷർട്ട് ഒന്ന് ധരിക്കാമോ എന്ന് ഷാനയ എന്നോട് ചോദിച്ചു. 2 മിനിറ്റ് കഴിഞ്ഞ്, ഞങ്ങൾ ഇത് ക്ലിക്ക് ചെയ്തു!,” വിനീത് കുറിക്കുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക്. വിഹാനും ഷനയയും.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹൃദയമാണ് വിനീത് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടാൻ ചിത്രത്തിനു സാധിച്ചിരുന്നു.