ഒറ്റനോട്ടത്തിൽ വിനീത് തന്നെ; സത്യമായിട്ടും ഇത് താനല്ലെന്ന് നടൻ

ആരാധക ചോദ്യങ്ങൾ കൂടിയപ്പോൾ പോസ്റ്ററിലുള്ളത് താനല്ലെന്ന് പറഞ്ഞ് വിനീത് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു

vineeth sreenivasan, actor, ie malayalam

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന സിനിമയാണ് ‘ഭീഷ്മ പർവ്വം’. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവരുന്നുണ്ട്. ഏബ്‌ൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അവസാനമായി പുറത്തുവന്നത്. പോസ്റ്റർ പുറത്തുവന്നതു മുതൽ ഭീഷ്മ പർവ്വത്തിൽ വിനീത് ശ്രീനിവാസനും ഉണ്ടോയെന്ന ചർച്ചയായി.

ആരാധക ചോദ്യങ്ങൾ കൂടിയപ്പോൾ പോസ്റ്ററിലുള്ളത് താനല്ലെന്ന് പറഞ്ഞ് വിനീത് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ‘സത്യമായിട്ടും ഇത് ഞാനല്ല! ഇത് ഷെബിൻ ബെൻസൺ’ എന്നാണ് വിനീത് പറഞ്ഞിരിക്കുന്നത്. പോസ്റ്ററിലെ ഫൊട്ടോ ഒറ്റനോട്ടത്തിൽ കണ്ടാൽ അത് വിനീത് ശ്രീനിവാസൻ അല്ലെന്ന് ആരും പറയില്ല.

ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ നടനാണ് ഷെബിന്‍ ബെന്‍സണ്‍. വര്‍ഷം, ഇയ്യോബിന്റെ പുസ്തകം, ചിറകൊടിഞ്ഞ കിനാവുകള്‍, ഇടി, 10 കല്‍പനകള്‍, കാറ്റ്, മോഹന്‍ലാല്‍, വൈറസ്, സുമേഷ് ആൻഡ് രമേഷ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വം’എന്ന സിനിമയ്ക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘ ബിഗ്ബി’ സിവിധായകൻ അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന സിനിമ എന്നത് ഈ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആവേശം വർധിപ്പിക്കുന്നു. ബിഗ്ബിയിൽ ബിലാൽ എന്ന കൾട്ട് ക്ലാസിക് നായക കഥാപാത്രത്തെ നൽകിയ അമൽ നീരദ് ‘ഭീഷ്മ പർവ്വ’ത്തിലും അതുപോലെ ഒരു മമ്മൂട്ടി കഥാപാത്രം നൽകുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

Read More: മകൾക്കും കുടുംബത്തിനുമൊപ്പം പാർക്കിൽ സമയം ചെലവിട്ട് ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vineeth sreenivasan says he is not acting in bheeshma parvam

The moderation of comments is automated and not cleared manually by malayalam.indianexpress.com