scorecardresearch
Latest News

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; യാത്രാ ചിത്രവുമായി വിനീത് ശ്രീനിവാസൻ

വിനീതിന്റെ ഭാര്യ ദിവ്യയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; യാത്രാ ചിത്രവുമായി വിനീത് ശ്രീനിവാസൻ

മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ ഏറെ ജനപ്രിയനാണ് വിനീത് ശ്രീനിവാസന്‍. ശ്രീനിവാസന്റെ മകന്‍ എന്ന മേല്‍വിലാസത്തില്‍ ഒതുങ്ങി നിൽക്കാതെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ വിനീതിന് കഴിഞ്ഞു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വിനീത്, ആരാധകരുമായി തന്റെ യാത്രാ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. കുടുംബവുമായി പോളണ്ടിലേക്ക് നടത്തിയ യാത്രക്കിടയില്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ശ്രീനിവാസന്‍ അഭിനയിച്ച സിനിമകളില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ‘ സന്ദേശം’. ഇതിലെ പ്രശസ്തമായ ഡയലോഗായ ‘ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’ എന്ന് എഴുതിയ ടി ഷര്‍ട്ട് അണിഞ്ഞ വിനീതിനെ ചിത്രത്തില്‍ കാണാം. സംവിധായകനും അവതാരകനുമായ മാത്തുക്കുട്ടി സമ്മാനമായി നല്‍കിയതാണ് ഇതെന്ന് വിനീതിന്റെ അടിക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്.

‘സ്മരണ വേണം സമരണ’ എന്ന രസകരമായ മറുപടി മാത്തുക്കുട്ടി പോസ്റ്റിനു താഴെ നല്‍കിയിട്ടുണ്ട്. വിനീതിന്റെ ഭാര്യ ദിവ്യയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

‘ഹൃദയം’ ആണ് ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ വിനീത് ചിത്രം. ഒരിടവേളയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്‌സ് ഓഫീസിലും മികച്ച വിജയം നേടാന്‍ ഹൃദയത്തിനു സാധിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vineeth sreenivasan poland travel photo goes viral

Best of Express