വിനീത് ശ്രീനിവാസന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ മുകുന്ദന് ഉണ്ണി അസോസ്സിയേറ്റ്സ്’ . ചിത്രത്തില്‍ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായി വേഷമിടുന്നത് വിനീത് തന്നെയാണ്. പ്രചരണത്തിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ അഡ്വ മുകുന്ദനുണ്ണി എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്രെഫൈലുകള്‍ ആരംഭിച്ചിരുന്നു. മുകുന്ദനുണ്ണി എന്ന കഥാപാത്രം എങ്ങനെയായിരിക്കും സോഷ്യല്‍ മീഡിയയിലൂടെ പെറുമാറുക എന്നത് കൗതുകത്തോടെയാണ് നെറ്റിസണ്‍സ് നോക്കി കണ്ടത്. വിനീത് ശ്രീനിവാസന് തന്റെ യഥാര്‍ത്ഥ പ്രെഫൈലില്‍ വന്ന് ഈ അക്കൗണ്ടിലെ പോസ്റ്റുകള്‍ക്കു താഴെയിടുന്ന കമന്റുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുകയുണ്ടായി. ‘ബെറ്റര്‍ കോള്‍ സോള്‍’ എന്ന സീരിസ് പോലെയുണ്ട് എന്ന കമന്റുകള്‍ ട്രെയിലറിനു താഴെ നിറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടു മുകുന്ദനുണ്ണി ഷെയര്‍ ചെയ്ത പോസ്റ്റും അതിനു താഴെയുളള താരങ്ങളുടെ കമന്റുമാണ് വൈറലാകുന്നത്.
‘ഇനി ഇതു എന്റെ ജീവിത കഥയല്ലേ’ എന്ന മുകുന്ദനുണ്ണിയുടെ പോസ്റ്റിനു താഴെ ‘അതെ നിങ്ങളുടെ കഥ തന്നെയാണ്, അതുകൊണ്ട് പോയ് കേസ് കൊടുക്ക്’ എന്നാണ് വിനീത് ശ്രീനിവാസന് കുറിച്ചിരിക്കുന്നത്. ‘ ഞാന്‍ ഈ സീരീസ് കണ്ടിട്ടില്ല. പക്ഷെ കോപ്പി ആണോ എന്ന് എനിക്കും സംശയമുണ്ട്. അതുകൊണ്ട് കേസിനു പോകണ്ട. പോകുകയാണെങ്കില്‍ തന്നെ എന്നെ അതില്‍ ചേര്‍ക്കണ്ട” എന്നതാണ് സൂരാജിന്റെ കമന്റ്. നടി തന്വി റാം, തിരകഥാകൃത്ത് വിമല്‍ ഗോപാലകൃഷ്ണന് എന്നിവരും പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.
ഡോ. അജിത് ജോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിനവ് സുന്ദര്‍ നായക് ആണ്. സുരാജ് വെഞ്ഞാറമൂട്, തന്വി റാം, ജഗദീഷ്, ബിജു സോപാനം, ജോര്‍ജ് കോര, നോബിള്‍ ബാബു തോമസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. സിബി മാത്യു അലക്സ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം നവംബര്‍ 11 നാണ് റിലീസ് ചെയ്യുന്നത്.