Mukundan Unni Associates OTT: വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഒടിടിയിലെത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ഗ്രേ’യിലും ചിലപ്പോഴൊക്കെ ‘കറുപ്പി’ലേക്കും സഞ്ചരിക്കുന്ന, വക്കീൽ ആയില്ലായിരുന്നെങ്കിൽ പക്ക ക്രിമിനലായി മാറുമായിരുന്ന ഒരു കുബുദ്ധിക്കാരൻ വക്കീലിന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ആരോടും നന്ദി പറയുന്നില്ല’ എന്ന് സ്കോർ കാർഡിൽ എഴുതി കാണിക്കുന്നിടത്തുനിന്നും തുടങ്ങുന്നു മുകുന്ദൻ ഉണ്ണിയുടെ വേറിട്ട അവതരണം. വോയ്സ് ഓവറിന് ചിത്രത്തിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്.
എഡിറ്ററായി കരിയർ ആരംഭിച്ച അഭിനവ് സുന്ദർ നായകിന്റെ ആദ്യചിത്രമാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’. ഒരു എഡിറ്ററുടെ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ രസകരമായാണ് അഭിനവ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.