Latest News

നന്നായി പാടുന്ന നല്ല പാതി; ദിവ്യയുടെ പാട്ട് പരിചയപ്പെടുത്തി വിനീത്

നീണ്ട പതിനാറു വര്‍ഷങ്ങളില്‍ ഇതാദ്യമായി; ദിവ്യയുടെ പാട്ട് റെക്കോര്‍ഡ്‌ ചെയ്ത് വിനീത്

Vineeth Sreenivasan, വിനീത് ശ്രീനിവാസന്‍, vineeth Sreenivasan son, വിനീത് ശ്രീനിവാസന്റെ മകൻ, vineeth sreenivasan wife, Vineeth Sreenivasan daughter, vineeth sreenivasan, sreenivasan, iemalayalam, ഐഇ മലയാളം

‘അവള്‍ക്കൊപം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവളുടെ പാടുന്നത് വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്,’ നടനും, ഗായകനും, സംവിധായകനും നിര്‍മ്മാതാവുമായ വിനീത് ശ്രീനിവാസന്‍ ഭാര്യ ദിവ്യയുടെ ഗാനം പങ്കു വച്ച് കൊണ്ട് പറഞ്ഞു. ദിവ്യയെ അതിനു സമ്മതിപ്പിക്കാന്‍ തന്നെ സഹായിച്ച സുഹൃത്തുക്കള്‍ക്കും തന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വിനീത് നന്ദി പറഞ്ഞിട്ടുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക്.

നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചൊരു വ്യക്തിത്വം കൂടിയാണ് വിനീതിന്റേത്. കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ ഇഷ്ടം കവർന്നത്.

നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം.

Read Here

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vineeth sreenivasan family wife divya song instagram

Next Story
ഫഹദിന്റെ ഓണച്ചിത്രം ‘സീ യൂ സൂൺ’; റിലീസ് സെപ്റ്റംബർ ഒന്നിന്Fahadh Faasil, Fahad Fazil, Fahadh Fazil, CU Soon, CU Soon film, Amazon Prime Video , Amazon Prime Video new malayalam films, ഫഹദ് ഫാസിൽ, സീയൂ സൂൺ
The moderation of comments is automated and not cleared manually by malayalam.indianexpress.com