/indian-express-malayalam/media/media_files/2026/01/17/dhyan-sreenivasan-vineeth-sreenivasan-bha-bha-ba-scene-2026-01-17-13-31-13.jpg)
മലയാള സിനിമയിലെ 'ഇന്റർവ്യൂ സ്റ്റാർ' എന്ന സിംഹാസനം ധ്യാൻ ശ്രീനിവാസന് സ്വന്തമാണ്. മൈക്കിന് മുന്നിലിരുന്നാൽ പിന്നെ വീട്ടുകാരെന്നോ കൂട്ടുകാരെന്നോ വ്യത്യാസമില്ലാതെ തഗ്ഗുകളും കഥകളും വാരി വിതറുന്ന ധ്യാനിന്റെ ശൈലിക്ക് ആരാധകർ ഏറെയാണ്. എന്നാൽ, ഈ 'തഗ്ഗുകളും ട്രോളുകളും' കേട്ട് സഹികെട്ട ചേട്ടൻ വിനീത് ശ്രീനിവാസൻ ഒടുവിൽ പ്രതികരിച്ചു! പക്ഷേ അത് ജീവിതത്തിലല്ല, സിനിമയിലാണെന്ന് മാത്രം.
Also Read: ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചു: സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്
ദിലീപ് നായകനായ 'ഭ ഭ ഭ' എന്ന ചിത്രത്തിലെ ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. സിനിമയിലെ കഥാപാത്രങ്ങൾക്കപ്പുറം, ശ്രീനിവാസൻ കുടുംബത്തിലെ യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ഈ രംഗത്തിന് വലിയ സാമ്യമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.
രംഗം ഇങ്ങനെ: വീഡിയോയിൽ അതിശക്തമായ ദേഷ്യത്തോടെ ധ്യാനിനെ നേരിടുന്ന വിനീത് ശ്രീനിവാസനെയാണ് കാണാൻ കഴിയുക.
Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!
"നിന്റെ ഇന്റർവ്യൂ കണ്ട അന്നുതൊട്ട് ഞാൻ ഓങ്ങി വച്ചതാ... നീയെന്നെയും എന്റെ അച്ഛനെയും കുറ്റം പറഞ്ഞ് ഇന്റർവ്യൂ കൊടുക്കുമല്ലേ? ഇന്റർവ്യൂ സൈക്കോ! ഇന്റർവ്യൂ കൊടുത്ത് ആൾക്കാരെ നാറ്റിക്കുകയാണ്," എന്ന് പറഞ്ഞുകൊണ്ട് ധ്യാനിനെ കയ്യേറ്റം ചെയ്യുന്ന വിനീത്, യഥാർത്ഥത്തിൽ തന്റെ ഉള്ളിലെ സങ്കടം തീർക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഈ വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ആരാധകർ കമന്റ് ബോക്സിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
ചില രസകരമായ കമെന്റുകളിങ്ങനെ:
"ധ്യാനിനോട് ഇത് പറയാൻ വിനീത് മനപൂർവo എഴുതി ചേർത്തതാണ്,"
"വിനീത് ജീവിച്ചു കാണിച്ച സീൻ,"
"സത്യം എന്തെന്നാൽ ഇത് സ്ക്രിപ്റ്റിൽ ഇല്ലാത്തതാണ്,"
"ലെ ഡയറക്ടർ: ഇതൊന്നും സ്ക്രിപ്റ്റിൽ ഇല്ലാലോ,"
"ഇത് അഭിനയമല്ല, റിയൽ സ്റ്റോറിയാണ്,"
"ദാറ്റ് വാസ് പേഴ്സണൽ,"
"ധ്യാൻ ശ്രീനിവാസൻ : എന്തോ എവിടെയോ കുത്തി പറയുന്ന പോലെ തോന്നുന്നു,"
"ലെ വിനീത്: ഇതെന്റെ ഉള്ളിൽ നിന്നു വരുന്നതാണ്,"
"ഇത് അവരുടെ കുടുംബ പ്രശ്നം. നമ്മളിതിൽ ഇല്ല," എന്നിങ്ങനെ പോവുന്നു കമന്റുകൾ.
എന്തുകൊണ്ട് ഈ രംഗം ഇത്ര ഹിറ്റായി?
ധ്യാനിന്റെ പല അഭിമുഖങ്ങളിലും അച്ഛൻ ശ്രീനിവാസനെയും ഏട്ടൻ വിനീതിനെയും കുറിച്ചുള്ള രസകരമായ പരാമർശങ്ങളും കളിയാക്കലുകളും തമാശകളും ഉണ്ടാകാറുണ്ട്. ധ്യാൻ ഉണ്ടാക്കുന്ന പുകിലുകൾക്ക് മറുപടി നൽകാൻ വിനീതിന് കിട്ടിയ ഏറ്റവും നല്ല അവസരമായിരുന്നു ഈ സിനിമാ രംഗം എന്നാണ് ട്രോളന്മാരുടെ വ്യാഖാനം.
തന്റെ സിനിമയിലൂടെ തന്നെ അനിയന് പണി കൊടുത്ത വിനീതിന്റെ ബുദ്ധിയെയും ആരാധകർ പുകഴ്ത്തുന്നുണ്ട്. 'ഇത് അഭിനയമല്ല, ജീവിതമാണ്' എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു.
Also Read: അവിടെ പാലുകാച്ചൽ, ഇവിടെ കല്യാണം; ശ്രീനിവാസന്റെ ചിറകൊടിഞ്ഞ കിനാക്കളിൽ ധ്യാനും വിനീതും നവ്യയും, എഐ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us