scorecardresearch

ഹൃദയം സെറ്റിൽ ആടി പാടി വിനീതും പ്രണവും; വീഡിയോ

ഹൃദയം സെറ്റിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

ഹൃദയം സെറ്റിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Hridayam, Vineeth Sreenivasan, Pranav Mohanlal

'ഹൃദയം' പുറത്തിറങ്ങി 25 ദിവസത്തിലധികമായെങ്കിലും അതിന്റെ ആവേശം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കൂടുതൽ തിയേറ്ററുകൾ തുറന്നതോടെ 'ഹൃദയം' കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിനിടയിൽ ഹൃദയം സെറ്റിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

ലൊക്കേഷനിൽ 'ദർശന;' പാട്ടിട്ട് ആടി പാടുന്ന വിനീതിനെയും പ്രണവിനെയുമാണ് വീഡിയോയിൽ കാണാനാവുക. ഇവർക്കൊപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകരും വീഡിയോയിൽ ഉണ്ട്.

കഴിഞ്ഞ ജനുവരി 21ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെയും വിനീതിന്റേയും കരിയർ ബെസ്റ്റ് എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഉൾപ്പെടെ ഉയർന്നു വരുന്നുണ്ട്. ചിത്രം 25 ദിവസം പൂർത്തിയാക്കിയതിന് പിന്നലെ ഒടിടി റിലീസ് തീയതിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഫെബ്രുവരി 18നാണ് ചിത്രത്തിന്റെ പ്രീമിയർ. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് വളരെ ലീനിയറായി ‘ഹൃദയ’ത്തിൽ പറയുന്നത്. ഹിഷാം അബ്ദുൽ വഹാബ് എന്ന യുവ സംഗീത സംവിധായകന്‍റെ ഒരു പിടി ഗാനങ്ങളും ചിത്രത്തിനു മുതൽക്കൂട്ടാണ്.

Advertisment

Also Read: അവൾ വന്ന് പൂക്കൾ തന്നപ്പോൾ; നയൻതാര ഒരുക്കിയ സർപ്രൈസിനെ കുറിച്ച് വിഘ്നേഷ്

Vineeth Sreenivasan Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: