“വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ,” നാളെ ഏഴുമണി വരെ; അതു കഴിഞ്ഞാലോ?

“ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ” ആരാണെന്നും വിനീത് തന്നെ പറയുന്നു

Vineeth Sreenivasan, Abhinav Sundar Nayak, വിനീത്, വിനീത് ശ്രീനിവാസൻ, അഭിനവ് സുന്ദർ, അഭിനവ് സുന്ദർ നായക്, malayalam news, film news, entertainment news, upcoming malayalam movies, malayalam movies 2021, Vineeth Sreenivasan Movies, ie malayalam

“വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ. ഫീൽ ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരൻ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ തടങ്കലിലിട്ടതായി റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്.”

മുകളിൽ കൊടുത്തിരിക്കുന്നത് ഒരു വ്യാജവാർത്തയിലെ വരികളാണെന്ന് തോന്നാം. വ്യാജവാർത്ത അല്ലെങ്കിൽ പിന്നെ വ്യാജമല്ലാത്ത വാർത്ത ആണോ എന്ന് സംശയിച്ചേക്കാം. എന്നാൽ അതൊന്നുമല്ല കാര്യം.

വിനീത് ശ്രീനിവാസൻ തന്റെ സോഷ്യൽ മീഡിയ പേജുകളിലാണ് ഈ വാചകങ്ങളുള്ള ഒരു പത്രക്കഷ്ണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. അത് എന്തിന് വേണ്ടിയാണ് പോസ്റ്റ് ചെയ്തതെന്നറിയാൻ ബാക്കി വരികൾ കൂടി വായിക്കണം.

Vineeth Sreenivasan, Abhinav Sundar Nayak, വിനീത്, വിനീത് ശ്രീനിവാസൻ, അഭിനവ് സുന്ദർ, അഭിനവ് സുന്ദർ നായക്, malayalam news, film news, entertainment news, upcoming malayalam movies, malayalam movies 2021, Vineeth Sreenivasan Movies, ie malayalam

“ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ടോവിനോ തോമസ്, അജു വർഗ്ഗീസ്, അടക്കമുള്ള ഒട്ടനവധി മുൻനിര അഭിനേതാക്കളുടെ നല്ല സീനുകൾ ഒരു കാര്യവും ഇല്ലാതെ നിഷ്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണിയാൾ എന്നാണു സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകൻ ആയി അഭിനയിച്ചില്ലെങ്കിൽ വെട്ടി കൊല്ലും എന്നാണ് ഭീഷണി,” എന്നിങ്ങനെയാണ് ആ വരികൾ തുടരുന്നത്.

Also Read: നൂറുകണക്കിന് ഗോസിപ്പുകൾ, എവിടെ നിന്നാണ് ഇതൊക്കെ വരുന്നത്; പ്രതികരിച്ച് സാമന്ത

സിനിമയുടെ അന്നൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കുന്നതിന് മുന്നോടിയായാണ് വിനീത് ശ്രീനിവാസന്റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റ്. നാളെ വൈകിട്ട് ഏഴുമണിക്ക് പോസ്റ്റർ റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

“ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ: ‘നാളെ വൈകിട്ട് 7 PM നു സിനിമയുടെ അന്നൗൺസ്മെന്റ് പോസ്റ്റർ പുറത്തു വരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാർഗവും എന്റെ മുന്നിൽ ഇല്ല. അതുകൊണ്ട് ഈ സിനിമയിൽ എന്നെ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റർ ഇറങ്ങുമ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ദൈവത്തെ ഓർത്തു ഷെയർ ചെയ്യണം,” എന്ന് പറഞ്ഞാണ് വാർത്താ രൂപത്തിലുള്ള പ്രമോഷനൽ ഉള്ളടക്കം അവസാനിക്കുന്നത്.

Also Read: അങ്ങനെ ഞാനും നല്ല കാപ്പിയിടാൻ പഠിച്ചു, സിനിമയില്ലേലും ഇനി ജീവിച്ചു പോകാമെന്നു കല്യാണി; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vineeth sreenivasan abhinav sundar nayak movie announcement poster

Next Story
‘ഈ അഞ്ച് വയസ്സുകാരി കുട്ടിക്ക് ഇന്ന് 16 വയസ്സായി;’ അനിയത്തിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് അഹാനAhaana Krishna, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com