ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി സിനിമാ രംഗത്തെ ഒട്ടുമിക്ക രംഗങ്ങളിലും തന്റെ കയ്യൊപ്പ് ചാർത്തിയ പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. അതിലെല്ലാം ഉപരി സിനിമാക്കാർക്കിടയിലെ താരജാഡകളില്ലാതെ വിനയത്തോടെ എല്ലാവരോടും ഇടപെടുന്ന വ്യക്തിയും അതിലുപരി നല്ലൊരു കുടുംബസ്ഥനും കൂടിയാണ് വിനീത്.

Read More: മിക്കവാറും ആ വായിക്കുന്നത് ഏതേലും ഓഫർ ബോർഡ് ആയിരിക്കും; ദിവ്യയുടെ ചിത്രം പങ്കുവച്ച് വിനീത്

പ്രണയം തുറന്ന് പറഞ്ഞതിന്റെ പതിനേഴാം വാര്‍ഷികം ആഘോഷിക്കുകയാണ് വിനീതും ഭാര്യ ദിവ്യയും. ഇതേക്കുറിച്ച് മനോഹരമായൊരു കുറിപ്പാണ് വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

“കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, രാത്രി ഒരുപാട് വൈകിയ നേരത്ത് ഞാനും ദിവ്യയും ഞങ്ങളുടെ കിടപ്പു മുറിയില്‍, കട്ടിലിന്റെ ഓരത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. മക്കളെ ഉറക്കിയതിന് ശേഷം, ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള നിമിഷങ്ങള്‍ അതാണ്. ‘പതിനേഴ് വര്‍ഷം ആകുന്നു.. ദൈവത്തിന് നന്ദി.. ഒന്നും മാറിയില്ല.. അല്ലേ’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു, ‘ഒരുപാട് കാര്യങ്ങള്‍ മാറിപ്പോയി. നീയും ഞാനും മാറി. മാറാത്തത് നമ്മള്‍ക്ക് നമ്മളില്‍ പരസ്പരമുള്ള വികാരം മാത്രമാണ്’.. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു. മാര്‍ച്ച് 31, പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞാന്‍ അവളോട് പ്രണയം തുറന്ന് പറഞ്ഞത്. അവള്‍ സമ്മതം പറഞ്ഞു. കണ്ണടച്ച് തുറക്കുമ്പോഴേക്കും 17 വര്‍ഷങ്ങള്‍ കഴിഞ്ഞു. വിവാഹ വാർഷികാശംസകൾ ദിവ്യ,” വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

നേരത്തേ ദിവ്യയുടെ പാട്ടും വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “അവള്‍ക്കൊപ്പം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവൾ പാടുന്നത് വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്,” എന്നാണ് വിനീത് കുറിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook