scorecardresearch
Latest News

മലയാളത്തിൽ നിന്നും ബോളിവുഡിലേക്ക്; അരങ്ങേറ്റം കുറിച്ച് വിൻസി അലോഷ്യസ്

‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’ എന്ന ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം

മലയാളത്തിൽ നിന്നും ബോളിവുഡിലേക്ക്; അരങ്ങേറ്റം കുറിച്ച് വിൻസി അലോഷ്യസ്

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന, പിന്നീട് ‘വികൃതി’യിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വിൻസി അലോഷ്യസ്.

വിൻസി അലോഷ്യസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’ എന്ന ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ആദിവാസി പ്രശ്‌നങ്ങൾ കൂടിസംസാരിക്കുന്ന ചിത്രമാണിതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ദേശീയ പുരസ്‌കാര ജേതാവായ മഹേഷ് റാണെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

മുംബൈയിലും പൂനൈയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25നാണ്.

മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി ശ്രദ്ധ നേടുന്നത്. ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം? വിൻസി അലോഷ്യസ് എന്ന പൊന്നാനിക്കാരിയെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയ സ്കിറ്റുകളിൽ ഒന്നായിരുന്നു അത്. ആ റിയാലിറ്റി ഷോ തന്നെയാണ് വിൻസിയെ കുട്ടിക്കാലം മുതൽ മനസ്സിലുള്ള സിനിമയെന്ന വലിയ സ്വപ്നത്തിലേക്ക് കൈപ്പിടിച്ചു നടത്തിച്ചത്.

‘വികൃതി’യിൽ സൗബിൻ സാഹിറിന്റെ നായികയായാണ് വിൻസി അഭിനയിച്ചത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും വിൻസിയ്ക്ക് മികച്ച പ്രതികരണങ്ങൾ നേടികൊടുക്കുകയും ചെയ്ത ഒന്നാണ്.

ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളാണ് വിൻസി ചെയ്തത്. പൃഥ്വിരാജ് ചിത്രം ജനഗണമനയാണ് വിൻസിയുടെ പുതിയ റിലീസ്.

എഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിൽ നിന്നും ബിരുദം നേടിയ വിൻസി അലോഷ്യസ് മലപ്പുറം പൊന്നാനി സ്വദേശിനിയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vincy aloshious makes her bollywood debut

Best of Express