scorecardresearch

ഒടുവില്‍ വിനയനും മോഹന്‍ലാലും കൈകോര്‍ക്കുന്നു; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

ഇന്നു രാവിലെ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..

Vinayan, Mohanlal, new film, Vinayan cinema, mohanlal cinema, ie malayalam, മോഹന്‍ലാല്‍, വിനയന്‍, മദന്‍ലാല്‍

ഒടുവില്‍ വിനയനും മോഹന്‍ലാലും ഒരുമിക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിനയനും സൂപ്പര്‍ താരം മോഹന്‍ലാലും ഇതാദ്യമായാണ് കൈകോര്‍ക്കുന്നത്. വിനയന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത അറിയിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ചിത്രം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും തന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും വിനയന്‍ അറിയിച്ചു.

നേരത്തെ മോഹന്‍ലാലിനെതിരെ പലപ്പോഴും പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്ന വ്യക്തിയായിരുന്നു വിനയന്‍. മുമ്പ് മോഹന്‍ലാലിന്റെ രൂപസാദൃശ്യമുള്ള നടനെ വെച്ച് വിനയന്‍ സിനിമ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതോടെയാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.

കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതിയായിരുന്നു വിനയന്റെ അവസാന ചിത്രം. അതേസമയം, ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ ആയിരുന്നു മോഹന്‍ലാലിന്റേതായി പുറത്തിയ അവസാന ചിത്രം. ബിഗ് ബജറ്റ് ചിത്രമായിരിക്കും തങ്ങളുടേതെന്ന് വിനയന്‍ പറയുന്നു.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നു രാവിലെ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..
ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും..
വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vinayan to direct mohanlal for the first time