/indian-express-malayalam/media/media_files/2026/01/18/siju-vinyan-2026-01-18-17-36-50.jpg)
ചിത്രം: ഫേസ്ബുക്ക്
വിനയന്റെ സംവിധാനത്തിൽ സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു 2022ൽ തിയേറ്ററുകളിലെത്തിയ 'പത്തൊമ്പതാം നൂറ്റാണ്ട്'. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷത്തിലാണ് സിജു വിൽസൺ എത്തിയത്.
ചിത്രത്തിലെ സിജുവിന്റെ അഭിനയവും ചിത്രത്തിനായി താരം നടത്തിയ ട്രാൻസ്ഫൊർമേഷനുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ അടക്കം കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ പ്രകടനം പ്രശംസ നേടിയിട്ടും സിജു വിൽസണ് അർഹിച്ച പരിഗണനയോ കഥാപാത്രമോ മലയാള സിനിമയിൽ ലഭിക്കുന്നില്ലെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് സംവിധായകൻ വിനയൻ.
Also Read: 'ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല, ചിലപ്പോൾ ഉദ്ദേശ്യം തെറ്റിദ്ധരിക്കപ്പെടാം'; എ.ആർ റഹ്മാൻ
സിജു ഒരു പ്രശ്നക്കാരനാണന്ന് ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും എന്തുകൊണ്ടാണ് സിജുവിന് അവസരങ്ങൾ ലഭിക്കാത്തതെന്ന് ചിന്തിക്കാറുണ്ടെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. "പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന കഥാപാത്രത്തിനായി യുവനടൻ സിജു വിൽസൺ നടത്തിയ ട്രാൻസ്ഫൊർമേഷൻ അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടും ആക്ഷനിലും അഭിനയത്തിലുമൊക്കെ തെറ്റില്ലാത്ത പ്രകടനം നടത്തിയെന്ന് നിരുപകർ പോലും പറഞ്ഞിട്ടും സിജുവിനെന്തേ അതിനർഹിച്ച ഒരു പരിഗണനയോ കഥാപാത്രമോ മലയാള സിനിമയിൽ കിട്ടാത്തതെന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്.. സിജു ഒരു പ്രശ്നക്കാരനാണന്ന് ആരും ഒട്ടു പറഞ്ഞു കേട്ടിട്ടുമില്ല.." വിനയൻ കുറിച്ചു.
Also Read: മനയിൽ വൈഫൈ ഇല്ല, ഡെലൂലുവിന് പണി കിട്ടും; പോറ്റി അപ്പൂപ്പനും വികൃതികളായ പേരക്കുട്ടികളും
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. സിജുവിനൊപ്പം അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Read More: ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചു: സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us