Pathonpatham Noottandu OTT: നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണികരുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സിജു വിത്സനാണ് വേലായുധ പണിക്കരുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. സെപ്തംബര്‍ 8നു റിലീസിനെത്തിയ ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കയട് ലേഹര്‍, അനൂപ് മേനോന്‍, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, ചെമ്പന്‍ വിനോദ്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഓണക്കാലത്തു പുറത്തിറങ്ങിയ ചിത്രത്തില്‍ ഏറെ പ്രശംസകള്‍ നേടിയ ഒന്നാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ശ്രീ ഗോകുലം മൂവീസ് അവതരിപ്പിച്ച ചിത്രം മുപ്പതു കോടിയാണ് നേടിയത്. എം ജയചന്ദ്രന്‍ സംഗീതം ഒരുക്കിയപ്പോള്‍ സന്തോഷ് നാരായണനാണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാജി കുമാര്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍ എന്നിവര്‍ ചെയ്യുന്നു.