തെന്നിന്ത്യന്‍ താരം വിക്രത്തിന് ഇന്ന് 52 വയസ്സ് തികയുന്നു. ആഘോഷങ്ങളുടെ കൂട്ടത്തില്‍ പുതിയ ചിത്രമായ ‘ധ്രുവ നക്ഷത്ര’ത്തിലെ വില്ലന്‍റെ കഥാപാത്രം ആര് അഭിനയിക്കും എന്നും പുറത്തു വിട്ടിട്ടുണ്ട് അണിയറപ്രവര്‍ത്തകര്‍. മലയാളി നടന്‍ വിനായകന്‍ ആണ് ‘ധ്രുവ നക്ഷത്ര’ത്തിലെ വില്ലന്‍.

ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ‘സ്പൈ ത്രില്ലെര്‍’ ആയിരിക്കും ‘ധ്രുവ നക്ഷത്രം’ എന്നാണു റിപ്പോര്‍ട്ടുകള്‍. രാധിക ശരത് കുമാര്‍, ഐശ്വര്യാ രാജേഷ്‌, ഋതു വര്‍മ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പുക്കുന്നു. ‘

ധ്രുവ നക്ഷത്ര’ത്തിന്‍റെ സംഗീതസംവിധായകന്‍ ഹാരിസ് ജയരാജ്, ക്യാമറ ജോമോന്‍ ടി ജോണ്‍, സന്താന കൃഷ്ണനന്‍, മനോജ്‌ പരമഹംസ എന്നിവരാണ്. ഏഴു രാജ്യങ്ങളിലായാണ്‌ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്.

രാജീവ്‌ രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാട’ത്തിലൂടെ മികച്ച സഹ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ്‌ നേടിയ വിനായകന്‍ ഇതിനു മുന്‍പ് ഭരത് ബാല സംവിധാനം ചെയ്ത ‘മരിയാന്‍’, തരുണ്‍ ഗോപി സംവിധാനം ചെയ്ത ‘തിമിര്‍’ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. വിക്രത്തിനൊപ്പം ഇതാദ്യമായാണ്. ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായനകാക്കി ഒരുക്കുന്ന ‘ഒടിയനി’ലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് വിനായകന്‍.  വിനായകന്‍ അഭിനയിച്ചു ഏറ്റവുമൊടുവില്‍ പുറത്തു വന്ന ചിത്രം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ആണ്.

വിക്രത്തിന്‍റെ പിറന്നാള്‍ ആരാധകര്‍ വിപുലമായി ആഘോഷിക്കുന്നതിടിനിടെ കുഞ്ഞു നാളിലുള്ള തന്‍റെ ഒരു ചിത്രമാണു വിക്രം ആരാധകര്‍ക്കായി പങ്കു വച്ചു. കുട്ടിയായ വിക്രത്തിനേയും കസിന്‍ ലതയേയും ഇരു കൈകളിലുമേന്തി നില്‍ക്കന്ന വിക്രതിന്‍റെ അച്ഛന്‍റെ ചിത്രമാണു അദ്ദേഹം ഇന്‍സ്റ്റാ ഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ