മലയാള സിനിമയിലെ എണ്ണം പറഞ്ഞ​ സംവിധായകരിൽ ഒരാളാണ് ഈ പയ്യൻ

ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയിൽ അഭിനയിക്കുന്ന നടൻ വിനയ് ഫോർട്ടാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്

Lijo Jose Pellissery, ലിജോ ജോസ് പെല്ലിശ്ശേരി, Vinay Fort, വിനയ് ഫോർട്ട്, childhood photo, ബാല്യകാല ചിത്രം, iemalayalam, ഐഇ മലയാളം

താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിൽ ഒരു സംവിധായകന്റെ ബാല്യകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ രണ്ട് ദിവസമായി കറങ്ങി നടക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ ബാല്യകാല ചിത്രമാണ് നടൻ വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ഇദ്ദേഹം. 2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി. പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ലിജോ മലയാള സിനിമയിലെ എണ്ണം പറഞ്ഞ​ സംവിധായകരിൽ ഒരാളായി മാറി.

Read More: ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്: ലിജോ ജോസ് പെല്ലിശ്ശേരി

അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമായ ഡബിൾ ബാരൽ എന്ന പരീക്ഷണ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം. ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിനും മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2018 ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സിൽവർ ക്രൗട്ട് ഫെസന്റ് അവാർഡ് ലഭിച്ചു. 2019ല് ഗോവയിൽ വെച്ച് നടന്ന 50-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (രണ്ടാം വർഷവും തുടർച്ചയായി മികച്ച സംവിധായകനുള്ള രജതമയൂരം ജല്ലിക്കട്ട് എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയുടെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vinay fort shares lijo jose pellisserys childhood photo

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com