‘ആനന്ദം’ ഫെയിം അരുൺ കുര്യന്റേയും ‘തരംഗം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ശാന്തി ബാലചന്ദ്രന്റേയും സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നടൻ വിനയ് ഫോർട്ടാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ എന്നും വിനയ് ഫോർട്ട് ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.

Read More: രാവിലെ പാർവതി, ഉച്ചയ്ക്ക് വിഷ്ണു, വൈകിട്ട് ബാലു; മലയാള സിനിമയ്ക്ക് ഇന്ന് കല്യാണമേളം

 

View this post on Instagram

 

Congrats my dearones #FEB21st

A post shared by Vinay Forrt (@vinayforrt) on

അരുണും ശാന്തിയും വിവാഹിതരാകുകയാണ് എന്ന് കരുതിയെങ്കിൽ തെറ്റി. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതിയായ ഫെബ്രുവരി 21ആണ് സേവ് ദ ഡേറ്റായി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ വിനയ് ഫോർട്ടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

 

View this post on Instagram

 

His next! 🙂 #febrelease . . . . #paapamcheyyathavarkalleriyatte #arunkurian

A post shared by Arun Kurian Fan Club (@arunkurian.fc) on

‘സേവ് ദ ഡേറ്റ്’ എന്ന ഹാഷ്ടാഗിൽ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് താഴെ നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.

 

View this post on Instagram

 

Paapam Cheyyathavar Kalleriyatte working still! . . . #paapamcheyyathavarkalleriyatte #pckmovie #pckfilm

A post shared by PCK Movie (@pckmovie) on

ശ്രിന്ദ, അനുമോള്‍, സൈജു കുറുപ്പ്, അലന്‍സിയര്‍, ടിനി ടോം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്.

ടൊവിനോ തോമസിനൊപ്പം തരംഗം എന്ന ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രന്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘രണ്ടുപേര്‍’,’ജല്ലിക്കെട്ട്’ എന്നീ സിനിമകളിലും ശാന്തി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ‘ആനന്ദം’ എന്ന സിനിയമിലൂടെയാണ് അരുണ്‍ കുര്യന്‍ മലയാളികളുടെ ശ്രദ്ധനേടുന്നത്. പിന്നീട് വെളിപാടിന്റെ പുസ്തകം, തമാശ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook