സോഷ്യൽ മീഡിയയിൽ ചില ‘ചായകാച്ചൽ’ ചിത്രങ്ങൾ എന്നു പറഞ്ഞുകൊണ്ട് ഫോട്ടോ ഷോപ്പ് വഴിയും മറ്റ് ആപ്പുകൾ വഴിയും എഡിറ്റ് ചെയ്ത രസകരമായ ചിത്രങ്ങൾ ആളുകൾ പങ്കുവയ്ക്കാറുണ്ട്. സിനിമാ താരങ്ങളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.

ഇന്ന് നടൻ വിനയ് ഫോർട്ട് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. സോവിയറ്റ് യൂണിയൻ വിപ്ലവകാരികളായ വ്ലാഡമിർ ലെനിന്റേയും ജോസഫ് സ്റ്റാലിന്റേയും ചിത്രങ്ങൾ എഡിറ്റ് ചെയ്ത്, ലെനിന്റെ തലയ്ക്ക് പകരം തന്റെ തലയും സ്റ്റാലിന്റെ തലയ്ക്ക് പകരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ തലയുമാണ് വിനയ് ഫോർട്ട് നൽകിയിരിക്കുന്നത്. കൂടെ ലെനിനും സ്റ്റാലിനും ഒരുമിച്ചിരിക്കുന്ന യഥാർഥ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

@_sidharth_madhav_

A post shared by Vinay Forrt (@vinayforrt) on

ലെനിന്റേയും സ്റ്റാലിന്റേയും ജീവിതം പശ്ചാത്തലമായി സിനിമ ഇറങ്ങുന്നുണ്ടോ എന്നോ, ഇരുവരും അതിൽ അഭിനയിക്കുന്നുണ്ടോ എന്നൊന്നും വ്യക്തമല്ല.

View this post on Instagram

Be a clown always ,be happy and make others happy

A post shared by Vinay Forrt (@vinayforrt) on

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോർട്ട് അഭിനയ രംഗത്തേക്കെത്തുന്നത്. അഭിനയത്തിൽ പൂന ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അദ്ദേഹം.

അപൂർവ്വരാഗം, അൻവർ, ഷട്ടർ, തമാശ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചുരുളിയിലും പ്രധാന വേഷത്തിൽ വിനയ് ഫോർട്ട് എത്തുന്നുണ്ട്. ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജയസൂര്യ നായകനാകുന്ന വെള്ളം എന്ന സിനിമയിലും വിനയ് ഫോർട്ട് അഭിനയിക്കുന്നുണ്ട്. ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ തന്നെയാണ് വെള്ളവും സംവിധാനം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook