കൊച്ചി : ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വിമാനത്തിന്‍റെ മോഷ്യന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ നായകവേഷം ചെയ്യുന്ന പ്രിഥ്വിരാജ് ആണ് തന്‍റെ ഫെയ്സ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. കോക്കനട്ട് ബഞ്ച് ആണ് ചിത്രത്തിന്‍റെ മോഷ്യന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഗോപിസുന്ദര്‍ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഷെഹനാദ് ജലാല്‍ ആണ്.
ലെന, അലന്‍സിയര്‍, സുധീര്‍ കരമന, ദുര്‍ഗാ കൃഷ്ണന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. പ്രിഥ്വിരാജ് രണ്ട് ലുക്കുകളില്‍ എത്തുന്ന ചിത്രത്തില്‍ ഏറെ വിഷ്വല്‍ എഫെക്റ്റുകളും ഉപയോഗിച്ചിട്ടുണ്ട്. ആര്‍ട്ടിസ്ട്രി യുണൈറ്റഡ് ആണ് ചിത്രത്തിന്‍റെ വിഷ്വല്‍ എഫെക്റ്റ്സ് ചെയ്യുന്നത്. മംഗലാപുരം, തിരുവനന്തപുരം, ഡല്‍ഹി, മൈസൂര്‍ എന്നീ സ്ഥലങ്ങളിലായി ചിത്രീകരിച്ച വിമാനം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.