/indian-express-malayalam/media/media_files/2025/11/26/vimala-raman-vinay-rai-latest-pics-2025-11-26-14-01-41.jpg)
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്‍. ഓസ്‌ട്രേലിയയില്‍ സിഡ്‌നിയിലാണ് വിമലാ രാമന്‍ ജനിച്ചതും വളര്‍ന്നതും. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ചേറെ കാലമായി തമിഴിലും തെലുങ്കിലുമാണ് വിമല സജീവം.
Also Read: സർജറി വിജയമായിരുന്നു, കഠിനമായ ഈ ഘട്ടം താണ്ടി തിരിച്ചുവരും: സിദ്ധാർത്ഥ് മേനോൻ
42 വയസുകാരിയായ വിമല രാമന്‍ വിവാഹിതയല്ല. എന്നാൽ നടന്‍ വിനയ് റായുമായി പ്രണയത്തിലാണ് വിമല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുണ്ടും ഷർട്ടുമണിഞ്ഞ വിനയേയും തമിഴ് സ്റ്റൈലിൽ സാരിയുടുത്ത വിമലയേയും ചിത്രത്തിൽ കാണാം.
"അദ്ദേഹത്തിൻ്റെ വേഷം: 2 മിനിറ്റ്. എൻ്റേത്: 2 മണിക്കൂർ. ഇതാണ് പ്രപഞ്ചത്തിൻ്റെ സന്തുലിതാവസ്ഥ," എന്നാണ് വിമല കുറിച്ചത്.
മലയാളികൾക്ക് പരിചിതനാണ് വിനയ് റായ്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലാണ് മലയാളികൾ ആദ്യം വിനയ് റായിയെ കണ്ടത്. അടുത്തിടെ ടൊവിനോ തോമസും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഐഡന്റിറ്റിയിലും പ്രധാന കഥാപാത്രത്തെ വിനയ് റായ് അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ അലൻ ജേക്കബ് എന്ന പൊലീസുകാരനെയാണ് വിനയ് അവതരിപ്പിച്ചത്.
Also Read: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക; ഈ നടിയെ മനസ്സിലായോ?
ബോംബെയിൽ ജനിച്ചുവളർന്ന വനയ് ഉന്നാലെ ഉന്നാലെ (2007) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 25 ഓളം ചിത്രങ്ങളിൽ ഇതിനകം വിനയ് അഭിനയിച്ചു കഴിഞ്ഞു
കുറച്ചു വർഷങ്ങളായി പ്രണയത്തിലാണ് വിമലയും വിനയും. ഡാം 999ന്റെ ലൊക്കേഷനിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. വിവാഹത്തെ കുറിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
Also Read: Feminichi Fathima OTT: ഫെമിനിച്ചി ഫാത്തിമ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
'പൊയ്' എന്ന തമിഴ് സിനിമയിലൂടെയാണ് വിമല രാമന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെയൊക്കെ നായികയായി വിമല അഭിനയിച്ചു
പ്രണയകാലം എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത' ഒപ്പ'ത്തിലാണ് വിമല രാമന്‍ ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്.
Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us