തിരുവനന്തപുരം: ക്രിസ്മസിന് പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം “വിമാനം” ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സ് സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജൻ പ്രചരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ തിയേറ്ററിൽ എത്തിയത്.

അതേസമയം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയതിനെ കുറിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണവുമായി തീയറ്ററിൽ തുടരുന്പോഴാണ് വ്യാജൻ ഇന്‍റർനെറ്റിൽ എത്തിയത്. നവാഗതനായ പ്ര​ദീ​പ് എം. ​നാ​യ​ർ രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിച്ചത്.

ക്രിസ്മസ് ദിനത്തിൽ രാവിലെ നടന്ന ആദ്യ രണ്ട് ഷോയും കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സൗജന്യമായി പ്രദർശിപ്പിച്ചിരുന്നു. സജി എന്ന വ്യക്തിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ, ക്രിസ്മസ് ദിനത്തിലെ ഉച്ചയ്ക്ക് ശേഷമുള്ള രണ്ട് ഷോയുടെ പണവും സജിയ്ക്ക് നൽകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ