scorecardresearch
Latest News

ഓരോ നായകനിലും ഓരോ ‘വില്ലന്‍’ ഒളിച്ചിരിപ്പുണ്ട്; ഓഡിയോ പ്രൊമോ പുറത്തിറക്കി

ചിത്രത്തിലെ നാലു ഗാനങ്ങളുടേയും ചെറിയ ഭാഗങ്ങൾ കോർത്തിണക്കിയ 1 മിനിറ്റ്‌ 43 സെക്കന്റ്‌ ദൈർഘ്യമുള്ള ഒരു ഓഡിയൊ പ്രൊമൊ കട്ടാണ് പുറത്തിറക്കിയത്

മാടമ്പിക്കും ഗ്രാന്റ് മാസ്റ്ററിനും മിസ്റ്റര്‍ ഫ്രോഡിനും ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ‘വില്ലന്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രൊമോ പുറത്തിറക്കി. ചിത്രത്തിലെ ഗാനങ്ങളുടെ വിശദാംശങ്ങൾക്കൊപ്പം, ചിത്രത്തിലെ നാലു ഗാനങ്ങളുടേയും ചെറിയ ഭാഗങ്ങൾ കോർത്തിണക്കിയ 1 മിനിറ്റ്‌ 43 സെക്കന്റ്‌ ദൈർഘ്യമുള്ള ഒരു ഓഡിയൊ പ്രൊമൊ കട്ടാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ ഓഡിയോ റിലിസ്‌ ജുലായ്‌ അദ്യവാരം തന്നെയുണ്ടാവും.

ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ‘ജംഗ്ലീ മ്യൂസിക്കാ’ണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്. 50 ലക്ഷം രൂപയാണ് ‘ജംഗ്ലീ’ ഇതിനായി മുടക്കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഒരു മലയാളസിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 10-15 ലക്ഷം രൂപയാണ് സാധാരണയായി മ്യൂസിക് റൈറ്റ് വില്‍പനയില്‍ ഒരു മലയാളസിനിമ നേടുന്നത്.

തമിഴില്‍ നിന്ന് വിശാലും ഹന്‍സികയും തെലുങ്കില്‍ നിന്ന് ശ്രീകാന്തും റാഷി ഖന്നയുമൊക്കെ അഭിനയിക്കുന്ന മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം പുലിമുരുകനിലൂടെ നേടിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മോഹന്‍ലാലുമൊത്ത് എത്തുകയാണ് ‘വില്ലനി’ല്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Villains audio promo unveiled