മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ പുതിയ ചിത്രം ‘വില്ലന്‍’ ഈ മാസം 27ന് തിയേറ്ററുകള്‍ ഇളക്കി മറിയ്ക്കാന്‍ എത്തുമ്പോള്‍ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. 140 തിയേറ്ററുകളിലാണ് വില്ലന്റെ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. റെക്കോര്‍ഡ് ചരിത്രമാണിതെന്നാണ് അവകാശവാദം. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക.

Mohanlal, B Unnikrishnan, Manju Warrier

മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ എത്തുന്നത്. മാടമ്പിക്കും ഗ്രാന്റ് മാസ്റ്ററിനും മിസ്റ്റര്‍ ഫ്രോഡിനും ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ‘വില്ലന്‍’ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റു നോക്കുന്നത്.

Mohanlal, Manju warrier

ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ‘ജംഗ്ലീ മ്യൂസിക്കാ’ണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്. 50 ലക്ഷം രൂപയാണ് ‘ജംഗ്ലീ’ ഇതിനായി മുടക്കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഒരു മലയാളസിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 10-15 ലക്ഷം രൂപയാണ് സാധാരണയായി മ്യൂസിക് റൈറ്റ് വില്‍പനയില്‍ ഒരു മലയാളസിനിമ നേടുന്നത്.

തിയേറ്റർ വിവരങ്ങൾ:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ