സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന‘വികൃതി’യുടെ ഓഡിയോ ലോഞ്ച് ശനിയാഴ്ച വൈകിട്ട് ലുലുമാളിൽ നടന്നു. ബിജിബാൽ സംഗീതം നൽകിയ പാട്ടുകളുടെ പ്രകാശനം ആസിഫ് അലി നിർവ്വഹിച്ചു. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇർഷാദ്, ബാലു വർഗീസ്, ബാബുരാജ്, ജാഫർ ഇടുക്കി, പൗളി വത്സൻ. ഭഗത് മാനുവല്‍, സുധീർ കരമന, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖം വിന്‍സി അലോഷ്യസ്യാണ് നായിക. ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിൻസി അലോഷ്യസ്. സുരഭി ലക്ഷ്മി, സുധി കോപ്പ, വിൻസി എന്നിവരും ഓഡിയോ ലോഞ്ചിനെത്തിയിരുന്നു.
കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘അമ്പിളി’ എന്ന ചിത്രത്തിനു ശേഷം സൗബിൻ നായകനാവുന്ന റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘വികൃതി’.
ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങി സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം വരെ നേടിയ സൗബിന്റെ ഏറ്റവും പുതിയ ചിത്രം എന്നതും ‘വികൃതി’യെ സംബന്ധിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്. സമീർ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ലീവിനെത്തുമ്പോൾ സമീറിനെ കല്യാണം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളും കല്യാണ ഒരുക്കങ്ങളുമൊക്കെയായി എത്തിയ ചിത്രത്തിന്റെ ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. ശ്രദ്ധേയമായ ചില അഭിനയമുഹൂർത്തങ്ങളുമായി സുരാജ് വെഞ്ഞാറമൂടും ട്രെയിലറിൽ നിറയുന്നുണ്ട്.
Read more: സൗബിന്റെയും സുരാജിന്റെയും ‘വികൃതി’; ട്രെയിലർ കാണാം