/indian-express-malayalam/media/media_files/2024/12/02/DtMbonVdB46TE3HKbLH7.jpg)
Photo: Vikrant Massey / Instagram
Vikrant Massey announces retirement from acting: രണ്ട് പതിറ്റാണ്ടോളമായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന നടനാണ് വിക്രാന്ത് മാസി. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഒടിടിയിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന വിക്രാന്ത് മാസിയുടെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുകയാണ്. 37കാരനായ വിക്രാന്ത് അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 2025-ൽ രണ്ട് സിനിമകളിൽ കൂടി അഭിനയിച്ചതിന് ശേഷം സിനിമയോട് വിട പറയുന്നു എന്നാണ് ഇൻസ്റ്റഗ്രാം കുറിപ്പിൽ വിക്രാന്ത് കുറിച്ചത്.
“ഹലോ, കഴിഞ്ഞ കുറച്ച് വർഷങ്ങൾ അതിശയകരമായിരുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് നോക്കുമ്പോൾ, വീണ്ടും കാലിബ്രേറ്റ് ചെയ്ത് വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലകളിലെല്ലാം, കൂടാതെ ഒരു നടൻ എന്ന നിലയിലും. അതിനാൽ 2025ൽ നമ്മൾ പരസ്പരം അവസാനമായി കാണും. കഴിഞ്ഞ 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമ്മകളും. വീണ്ടും നന്ദി. എന്നേക്കും കടപ്പെട്ടിരിക്കുന്നു!," ഇൻസ്റ്റഗ്രാം കുറിപ്പിൽ വിക്രാന്ത് മാസി കുറിച്ചു.
വിക്രാന്തിൻ്റെ ഈ പ്രഖ്യാപനം അദ്ദേഹത്തിൻ്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. “ഇത് ശരിയല്ലെന്ന് ഞാൻ കരുതുന്നു,”
“നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്…? നിങ്ങളെപ്പോലെയുള്ള നടന്മാർ വിരളമാണ്. ഞങ്ങൾക്ക് കുറച്ച് നല്ല സിനിമകൾ കൂടി വേണം,"
"ദയവായി ഇത് ചെയ്യരുത്... നിങ്ങളുടെ കഥാപാത്രങ്ങളും അവരുടെ ജീവിതവുമായി ഞങ്ങൾ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു,"
"നിങ്ങൾ എൻ്റെ പ്രിയപ്പെട്ട നടനാണ്, നിങ്ങൾ അഭിനയിക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ വളരെ അസാധാരണമാണ്... നിങ്ങൾ ഉടൻ മടങ്ങിവരുന്നതിനായി ഞങ്ങൾ കാത്തിരിക്കും," എന്നിങ്ങനെ വിക്രാന്തിനോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകൾ ധാരാളമായി പോസ്റ്റിൽ കാണാം.
ടെലിവിഷനിലൂടെയായിരുന്നു വിക്രാന്ത് മാസി അഭിനയരംഗത്തെത്തിയത്. ബാലിക വധു, ധരം വീര്‍ എന്നിവ ഏറെ ശ്രദ്ധ നേടി. രണ്‍വീര്‍ സിങിന്‍റെ ലൂട്ടേരയായിരുന്നു ആദ്യ സിനിമ. ചാപക്, മിര്‍സാപൂർ, ഹസീന്‍ ദില്‍റുബ, ജിന്നി വെഡ്സ് സണ്ണി, ലവ് ഹോസ്റ്റല്‍, സെക്ടർ 36, 2002 ലെ ഗോധ്​ര ട്രെയിന്‍ അപകടത്തെ അടിസ്ഥാനമാക്കിയുള്ള 'സബര്‍മതി റിപ്പോര്‍ട്ട്' എന്നിവയെല്ലാം വിക്രാന്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ട്വെൽത് ഫെയിൽ എന്ന ചിത്രം വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. യാർ ജിഗ്രി, ആൻഖോൺ കി ഗുസ്താഖിയാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.
Read More
- എമ്പുരാൻ സെറ്റിലെത്തി സുപ്രിയയുടെ സർപ്രൈസ്, അമ്പരന്ന് പൃഥ്വി; വീഡിയോ
- 'എൻ്റെ ആമസോൺ ഗ്രീൻ ഫോറസ്റ്റ്;' വിവാഹ ചിത്രങ്ങളുമായി അഞ്ജു ജോസഫ്
- ഓർത്തോ, എല്ലാം പലിശ സഹിതം തിരിച്ചുകിട്ടുമെന്ന് നയന്‍താര; ധനുഷിനുള്ള ഒളിയമ്പോ?
- ഇത്രേം റിസ്കി ഷോട്ട് ഡ്യൂപ്പിനെ വെച്ച് ചെയ്തൂടെ; പേളിയോട് ആരാധകൻ
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us