Vikram’s Cobra gets OTT release date:ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത വിക്രം ചിത്രം ‘ കോബ്ര’ ഒ ടി ടി റിലീസിനൊരുങ്ങുന്നു. സെപ്തംബര്‍ 28 ന് സോണി ലീവിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.
ആഗസ്റ്റ് 31 നു തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സമിശ്രപ്രതികരണങ്ങളാണ് നേടിയത്. ഡിജിറ്റല്‍ റിലീസിലൂടെ കൂടുതല്‍ പ്രേക്ഷകരിലേയ്ക്കു ചിത്രം എത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, റോഷന്‍ മാത്യൂ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ വിക്രം, മണിരത്‌നം ചിത്രമായ ‘ പൊന്നിയിന്‍ സെല്‍വന്‍’ ന്റെ പ്രചരണ തിരക്കിലാണ്. സെപ്തംബര്‍ 30 നു റിലീസിനെത്തുന്ന ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.