വിജയ് സേതുപതി-മാധവന്‍ കൂട്ടുകെട്ടിന്റെ വിക്രം വേദ തിയേറ്ററുകളില്‍ 50 ദിനങ്ങള്‍ തികച്ചു. ചിത്രം 50 ദിനങ്ങള്‍ പിന്നിട്ടിട്ടും 37 തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണെന്ന് നടന്‍ മാധവന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. വിക്രം വേദ ടീമിന് താരം അഭിനന്ദനങ്ങളും അറിയിച്ചു.

പുഷ്‌കര്‍-ഗായത്രി കൂട്ടുകെട്ടാണ് വിക്രം വേദയുടെ സംവിധായകര്‍. ഇരുവരും ദമ്പതികളുമാണ്. ജൂലൈ 21ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത്. വിക്രമാദിത്യന്‍-വേതാളം കഥപറയല്‍ ശൈലിയില്‍ ഒരുക്കിയ ചിത്രം മികച്ചൊരു ത്രില്ലറാണ്. വേദ എന്ന ഗ്യാങ്സ്റ്ററിനെയാണ് വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സത്യസന്ധനായ പൊലീസുകാരനായാണ് മാധവന്‍ പ്രത്യക്ഷപ്പെടുന്നത്.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ചിത്രം ബോക്‌സോഫീസില്‍ ചിത്രം മികച്ച നേട്ടം കൊയ്തിരുന്നു. ആദ്യ നാല് ദിവസം കൊണ്ട് തന്നെ 17 കോടി നേടിയ വിക്രം വേദ ബാഹുബലിക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് കയറുമെന്നായിരുന്നു പ്രവചനം. പുഷ്‌കര്‍ ഗായത്രി എന്നീ ഇരട്ട സംവിധായകരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വിക്രം വേദയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത് തങ്ങളുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook