തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകൾ അക്ഷിതയുടെ വിവാഹമായിരുന്നു ഒക്ടോബർ 30 ന്. ഡിഎംകെ തലവന്‍ കരുണാനിധിയുടെ കൊച്ചു മകൻ മനു രഞ്ജിത്തായിരുന്നു വരൻ. ഗോപാല്‍പുരത്തെ കരുണാനിധിയുടെ കുടുംബവീട്ടില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

സിനിമാ മേഖലയിൽനിന്നുളള പലരും റിസപ്ഷനിലാണ് പങ്കെടുക്കാൻ എത്തിയത്. വിജയ്, അജിത് തുടങ്ങി വൻ താരങ്ങളെല്ലാം റിസപ്ഷന് എത്തി. ഇതിനുപുറമേ തന്റെ ആരാധകർക്കായും വിക്രം റിസപ്ഷൻ നടത്തി. നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന്റെ മകൾക്ക് ആശംസ അറിയിക്കാൻ എത്തിയത്.

നവദമ്പതികളെ ആശംസിക്കാനെത്തിയ ആരാധകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് വിക്രം. കനത്ത മഴയെ അവഗണിച്ചും നവദമ്പതികൾക്ക് ആശംസ നേരാൻ എത്തിയതിനും തന്റെ കുടുംബത്തിന് നൽകിയ സ്നേഹത്തിനുമാണ് സോഷ്യൽ മീഡിയയിലൂടെ വിക്രം നന്ദി പറഞ്ഞിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook