scorecardresearch
Live

Vikram Movie Release Review Rating LIVE UPDATES: കത്തിക്കയറി ‘വിക്രം’; ചിത്രത്തിന് നല്ല റിപ്പോർട്ടുകൾ

Vikram Movie Release Review Rating LIVE UPDATES: ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന് നല്ല പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്

Vikram Movie Release Review Rating LIVE UPDATES: കത്തിക്കയറി ‘വിക്രം’; ചിത്രത്തിന് നല്ല റിപ്പോർട്ടുകൾ

Kamal Haasan’s Vikram Movie Release Review Rating UPDATES: ഉലകനായകൻ കമൽഹാസന്റെ ‘വിക്രം’ തിയേറ്ററുകളിലെത്തി. ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന് നല്ല പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കമൽഹാസിനൊപ്പം നിരവധി മലയാള താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് ‘വിക്രം’.

ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളിതാരങ്ങൾ. ഒപ്പം വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്.

കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ റിലീസിന് മുൻപു തന്നെ 200 കോടി ക്ലബില്‍ ഇടംനേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ്, ഓവർസീസ് റൈറ്റുകൾ വിറ്റുപോയതിലൂടെയാണ് വിക്രം റിലീസിനു മുൻപെ ഈ നേട്ടം സ്വന്തമാക്കിയത്.

Live Updates

Kamal Hassan, Fahadh Faasil, Suriya Vikram Movie Release and Review Live Updates

08:31 (IST) 3 Jun 2022
ഫഹദ് കലക്കിയെന്ന് തമിഴ് ആരാധകർ

വിക്രമിൽ ഫഹദ് ഫാസിൽ തകർപ്പൻ പ്രകടനമെന്ന് ആദ്യ പ്രതികരണങ്ങൾ

07:56 (IST) 3 Jun 2022
തമിഴ്നാട്ടിൽ ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര റിവ്യൂ

തമിഴ്നാട്ടിൽ ആദ്യ ഷോ പൂർത്തിയകുമ്പോൾ ഗംഭീര റിവ്യൂ ആണ് ലഭിക്കുന്നത്. ധൈര്യമായി ടിക്കറ്റ് എടുക്കുമെന്നാണ് ആദ്യ പ്രതികരണങ്ങൾ

07:44 (IST) 3 Jun 2022
വിക്രം തിയേറ്ററുകളിൽ; ആവേശത്തിൽ ആരാധകർ

ഉലകനായകൻ കമൽ ഹസൻ നായകനാകുന്ന വിക്രം ആദ്യ ഷോ ആരംഭിച്ചു. കേരളത്തിൽ രവിലെ ൭:30ന് ആണ് ആദ്യ ഷോ.

Kamal Hassan, Fahadh Faasil, Suriya Vikram Movie Release and Review Live Updates

Web Title: Vikram movie release review rating live updates kamal haasan