ആര്.എസ്.വിമലിന്റെ ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘മഹാവീർ കർണ’യുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് ഇതുമായി ബന്ധപ്പെട്ട ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. തമിഴ് താരം ചിയാൻ വിക്രമാണ് ചിത്രത്തിൽ മഹാവീർ കർണ്ണ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘എന്നു നിന്റെ മൊയ്തീൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന ഇതിഹാസചിത്രമാണ് ‘മഹാവീർ കർണ്ണ’.
Yes!! The journey has started, need all your prayers & wishes #MahavirKarna #RollingSoon #ChiyaanVikram #Rsvimal pic.twitter.com/wbBbBUsj8w
— MahavirKarna (@MahavirKarna_) February 6, 2019
ഡിസംബർ ആദ്യ ആഴ്ചയിൽ ചിത്രവുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നിരുന്നു. സുരേഷ് ഗോപി, ഇന്ദ്രൻസ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയ നിരവധി താരങ്ങളും പൂജയ്ക്ക് സാക്ഷിയായിരുന്നു. സിനിമയില്‍ ഉപയോഗിക്കാന്‍ പോകുന്ന അമ്പലമണിയാണ് പൂജയ്ക്ക് വെചച്ചത്. റാമോജി ഫിലിം സിറ്റിയില്‍ സിനിമയ്ക്കായി നിര്‍മ്മിക്കുന്ന മുപ്പതടിയുള്ള രഥം അലങ്കരിക്കാന്‍ ആണ് ഈ മണി ഉപയോഗിക്കുക എന്നും വാർത്തകളുണ്ടായിരുന്നു.
‘ബാഹുബലി: ദ കൺക്ലൂഷൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും വലിയ ബജറ്റിലാണ് ‘മഹാവീർ കർണ്ണ’ ഒരുങ്ങുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നിരുന്നതെങ്കിൽ ഈ ഇതിഹാസചിത്രത്തിന്റെ ബജറ്റ് 300 കോടി രൂപയാണ്.
Read more: കർണ്ണനാകുന്നത് വിക്രമെന്ന് പൃഥ്വിയോട് പറഞ്ഞിരുന്നു; ആർ.എസ്.വിമൽ
ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോൺസി’നു പിറകിൽ പ്രവർത്തിച്ച ടെക്നീഷൻമാരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകരോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന ചിത്രം മികച്ചൊ വിഷ്വൽ ട്രീറ്റ്മെന്റാക്കി മാറ്റാനാണ് അണിയറക്കാരുടെ ശ്രമം. ജനുവരിയോടെ വിക്രം ചിത്രത്തിൽ ജോയിൻ ചെയ്യും. 2020 പകുതിയോടെയാവും ചിത്രം തിയേറ്ററുകളിലെത്തുക.