ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ മുഖ്യ കഥാപത്രങ്ങളിലെത്തിയ വിക്രം കേരളത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ 25 കോടി നേടിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രത്തിന്റ ആഗോള കളക്ഷന്‍ 200 കോടി പിന്നിട്ടിതായും റിപ്പോര്‍ട്ടുകളുണ്ട്.
സിനിട്രാക്കിന്റെ കണക്കുകള്‍ പ്രകാരം തമിഴ്നാട്ടില്‍ നിന്ന് മാത്രം വിക്രം ഇതുവരെ 82 കോടി രൂപയിലധികം നേടി. പ്രേക്ഷക സ്വീകാര്യതെ കുറയാതെ തുടര്‍ന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം അതിവേഗം 100 കോടി നേടുന്ന ചിത്രമാകാനും വിക്രത്തിന് സാധിക്കും. തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 30 കോടിക്കടുത്തും വിക്രത്തിന് കളക്ഷന്‍ നേടാനായി.
സിനിമ മേഖലയില്‍ നിന്ന് ഏറെക്കാലമായി വിട്ടു നിന്ന കമല്‍ ഹാസന്റെ തിരിച്ചുവരവായാണ് സിനിമാ ലോകം വിക്രത്തെ കാണുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരുടെ പ്രകടനത്തിനും കയ്യടി ലഭിച്ചു. അനിരുദ്ധ് ഒരുക്കിയ സംഗീതമായിരുന്നു പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്തിയത്.
Also Read: കൈവിടാതെ കാക്കാൻ; തിരുപ്പതിയിൽ എത്തി നയൻതാരയും വിഘ്‌നേഷും, വീഡിയോ